ad
Deshabhimani

കുവൈത്ത് ഗതാഗത നിയമ പരിഷ്കരണം: ബോധവൽക്കരണം സജീവമാക്കി ആഭ്യന്തര മന്ത്രാലയം

traffic law
avatar
കെ ശ്രീജിത്ത്‌

Published on Feb 16, 2025, 03:05 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്തിലെ ഗതാഗത നിയമ പരിഷ്കരണത്തിന്റെ ഭാഗമായി വിവിധ തലത്തിൽ ബോധവൽക്കരണം സജീവമാക്കി ആഭ്യന്തര മന്ത്രാലയം. അറബി, ഹിന്ദി എന്നിവയ്ക്കുപുറമെ അഞ്ച് ഭാഷയിൽ പ്രചാരണം സംഘടിപ്പിക്കുന്നുണ്ട്. പൗരന്മാർക്കും വിദേ ശികൾക്കും എളുപ്പത്തിൽ മനസ്സിലാകുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ കാർഡുകളും പ്രചരിപ്പിക്കുന്നുണ്ട്. ജനുവരി 30 മുതൽ ഇടവിട്ടുള്ള ദിവസങ്ങളിൽ ഓരോ കാർഡ് പുറത്തിറ ക്കിവരുന്നു. ഏപ്രിൽ 22 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്.


അതേസമയം, നിയമത്തിലെ കൂടുതൽ വ്യവസ്ഥകൾ മന്ത്രാലയം പുറത്തുവിട്ടു. ഭിന്നശേ ഷിക്കാർക്കായി അനുവദിച്ച പാർക്കിങ് സ്ഥലങ്ങളിൽ അനധികൃതമായി വാഹനം നി ർത്തിയിട്ടാൽ 150 ദിനാർ പിഴ ഈടാക്കും. കേസ് കോടതിയിലെത്തിയാൽ ഒന്നുമുതൽ മൂന്നു വർഷം തടവോ 600 മുതൽ 1000 ദിനാർവരെ പിഴയോ ശിക്ഷയായി ലഭിക്കും. ട്രാഫിക് സിഗ്നലിൽ വാഹനം നിർത്തിയിരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം നിയമലംഘനമാണ്. ഈ ലംഘനത്തിന് 75 ദിനാർ പിഴ ഈടാക്കും. കേസ് കോടതിയിലെത്തിയാൽ മൂന്നുമാസം തടവോ 150മുതൽ 300 ദിനാർ വരെ പിഴയോ ലഭിക്കും.


വാഹനടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ, വാർത്താവിനിമയ ഉപകരണം എന്നിവ ഉപ യോഗിച്ചാൽ 75 ദിനാർ പിഴ ഒടുക്കണം. പൊലീസിന്റെ നേരിട്ടുള്ള പിഴ ശിക്ഷയല്ലാതെ കേസ് കോടതിയിലേക്ക് മാറ്റിയാൽ മൂന്നുമാസം തടവോ 150 മുതൽ 300 ദിനാർവരെ പിഴ ശിക്ഷ ലഭി ക്കും. വാഹനം ഓടിക്കുന്ന വ്യക്തിയും മുൻ സീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിച്ചില്ലെ ങ്കിൽ 30 ദിനാർ പിഴയും കേസ് കോടതിയിലേക്ക് പോയാൽ കുറഞ്ഞത് ഒരുമാസം തടവോ 50 മുതൽ 1000 ദിനാർവരെ പിഴയും ശിക്ഷ ലഭിക്കും.


അനുവാദമില്ലാതെ നിരത്തിൽ വാഹനം അപകടകരമാം വിധം ഓടിക്കൽ, അനുവാദം ലഭിച്ചശേഷം ലംഘനം നടത്തൽ, കൂട്ടം ചേർന്ന് വാഹനം ഓടിച്ച് മറ്റുള്ളവർക്ക് അപകടമോ, നാശനഷ്ടമോ സംഭവിക്കൽ എന്നീ കുറ്റങ്ങൾക്ക് 150 ദിനാറാണ് പിഴ. കോടതിയുടെ മു ന്നിലെത്തിയാൽ, ഒന്നുമുതൽ മൂന്നുവർഷംവരെ തടവും 600 മു തൽ 1000 ദിനാർവരെ പിഴയുമാ ണ് ശിക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home