ad
Deshabhimani

അന്താരാഷ്‌ട്ര യോഗദിനം ആചരിച്ച്‌ ഒമാൻ

Indian Embassy Oman Yoga Day
വെബ് ഡെസ്ക്

Published on Jun 22, 2026, 05:02 PM | 1 min read

മസ്‌കത്ത്‌: ഒമാനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ 12–ാമത്‌ അന്താരാഷ്‌ട്ര യോഗദിനം ആഘോഷിച്ചു. പ്രധാനമന്ത്രിയുടെ സന്ദേശം ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത്‌ പിസെ വായിച്ചു.


യോഗ സംഘടനകൾ, ഒമാൻ യോഗ ഫെഡറേഷൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.​


സലാല


ഇന്ത്യൻ എംബസി മസ്‌കത്ത്‌, ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല, സംസ്‌കൃത വിങ് എന്നിവയുടെ ആഭിമുഖ്യത്തിൽ സലാലയിൽ യോഗദിനം ആചരിച്ചു.


റോയൽ കോർട്ട്‌ ദിവാൻ ഷെയ്‌ഖ്‌ സാലം ബിൻ അഹമ്മദ് ഗവാസ് അതിഥിയായി. ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫയർ അറ്റാഷേ ദിനോഷ് കുമാർ റാണ, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ്‌ രാകേഷ് കുമാർ ഝാ, വൈസ് പ്രസിഡന്റ്‌ സണ്ണി ജേക്കബ്, ക്ലബ് സെക്രട്ടറി രജിത്ത് സിങ്‌, ക്ലബ് ട്രഷറർ പി ജി ഗോപൻ, സംസ്‌കൃതം വിങ് കൺവീനർ അഭിഷേക്‌ ദുബെ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home