കള്ളപ്പണം ഇടപാടിൽ ഇന്ത്യൻ വ്യവസായിക്ക് ശിക്ഷ

ദുബായ്: ഇന്ത്യൻ വ്യവസായി ബൽവീന്ദർ സിംഗ് സാഹ്നി എന്ന അബു സബാഹിന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കനത്ത ശിക്ഷ. അഞ്ച് വർഷം തടവ് ശിക്ഷക്ക് പുറമെ 50,00,00 ദിർഹം (1,15,09,510 രൂപ) പിഴ അടയ്ക്കാനും ദുബായ് ക്രിമിനൽ കോടതി ഉത്തരവിട്ടു. 150 മില്യൺ ദിർഹം (3,45,68,22,000 രൂപ) വരുമാനവും ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് പിടിച്ചെടുത്ത സ്വത്തുക്കളും കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തു.
ശിക്ഷക്ക് ശേഷം നാട് കദഹുവാണ് ആണ് വിധി.
ഷെൽ കമ്പനികൾ വഴിയും സംശയാസ്പദമായ സാമ്പത്തിക കൈമാറ്റങ്ങൾ വഴിയും ദശലക്ഷക്കണക്കിന് ഡോളർ സമ്പാദിച്ച ക്രിമിനൽ ശൃംഖല നടത്തിയതിന് മകൻ ഉൾപ്പെടെ 32 പേർക്കൊപ്പം അബു സബാഹിനെയും കുറ്റക്കാരനാണെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു. 2024 ഡിസംബറിൽ ബർ ദുബായ് പൊലീസ് സ്റ്റേഷൻ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതിനെ തുടർന്നാണ് കേസ് ആരംഭിച്ചത്. ആദ്യ വാദം കേൾക്കൽ ജനുവരി 9 നാണ് നടന്നത്.









0 comments