ad
Deshabhimani

കേളി ‘പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്‌കാര വിതരണോദ്ഘാടനം

keli awards
വെബ് ഡെസ്ക്

Published on May 26, 2026, 10:30 PM | 1 min read

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ 2025–26 അധ്യയന വർഷത്തെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരം ‘പ്രതീക്ഷ’യുടെ വിതരണോദ്ഘാടനം റിയാദിൽ നടന്നു. ബത്ത അൽ യാസ്‌മിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അൽ അലിയ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ കവിത ലത കതിരേശൻ പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്തു.


കേളി ആക്ടിങ് പ്രസിഡന്റ് രാമകൃഷ്ണൻ ധനുവച്ചപുരം അധ്യക്ഷനായി. കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ്, സമിതി അംഗം സീബ കൂവോട്, കുടുംബവേദി സെക്രട്ടറി വി കെ ഷഹീബ, പ്രസിഡന്റ് ശ്രീഷ സുകേഷ്, ട്രഷറർ സീന സെബിൻ, കേളി വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം എന്നിവർ സംസാരിച്ചു.


റിയാദിലെ വിവിധ വിദ്യാലയങ്ങളിൽനിന്ന് വിജയികളായ നാല് പ്ലസ്ടു വിദ്യാർഥികൾക്കും 12 പത്താം ക്ലാസ് വിദ്യാർഥികൾക്കും ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഹെന പുഷ്‌പരാജ്, എം ദേവനന്ദ, അലീന മറിയം പെരുമാൾ, അൻസ ഷെറിൻ (പ്ലസ്ടു), ഇ അവന്തിക, അനുഷ്‌ക ബിജു, അദ്വൈത് ബിജിൻ, ഗൗരി പുമൽകുമാർ, നിഹാൽ, ഫനൂസ സാബിത്ത്, ഇഷാന സെബിൻ, അനാമിക രാജ്, എ വി ഗൗതം കൃഷ്‌ണ, ആരോൺ ജിബി, മുഹമ്മദ് മിസബ് മനക്കടവത്ത് അമീർ, അയാൻ പോൾ അനൂപ് (പത്താം ക്ലാസ്‌) എന്നിവർക്കാണ് പുരസ്‌കാരം സമ്മാനിച്ചത്‌.


സാംസ്‌കാരിക കമ്മിറ്റി കൺവീനർ സതീഷ് വളവിൽ പുരസ്‌കാര പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും പത്ത്‌, പ്ലസ്ടു പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികൾക്കാണ് ക്യാഷ് അവാർഡും മെമന്റോയും ഉൾപ്പെട്ട പുരസ്‌കാരം നൽകുന്നത്. ഈ അധ്യയന വർഷത്തിൽ 228 വിദ്യാർഥികൾ പുരസ്‌കാരത്തിനർഹരായി. ഇതിൽ 212 പേർക്കുള്ള പുരസ്‌കാര വിതരണം കേരളത്തിലെ ജില്ലാ കേന്ദ്രങ്ങളിലായി വരുംദിവസങ്ങളിൽ നടക്കും.


കേളി രക്ഷാധികാരി സമിതി അംഗങ്ങളും കേന്ദ്ര കമ്മിറ്റി ഭാരവാഹികളും കുടുംബവേദി പ്രതിനിധികളും ചേർന്ന്‌ പുരസ്‌കാരം കൈമാറി. പുരസ്‌കാരത്തോടൊപ്പം ലഭിച്ച ക്യാഷ് അവാർഡ് ഒന്പത്‌ വിദ്യാർഥികൾ ‘വിശപ്പുരഹിത കേരളത്തോടൊപ്പം കേളി' പദ്ധതിയിലേക്ക് കൈമാറി. കേളി സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും ട്രഷറർ മധു ബാലുശേരി നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home