Deshabhimani

ഗൾഫിലെ വ്യവസായ നിക്ഷേപം 42,600 കോടി ഡോളർ

dollar
വെബ് ഡെസ്ക്

Published on Oct 19, 2026, 09:26 AM | 1 min read

റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ വ്യവസായ നിക്ഷേപം 42,600 കോടി ഡോളറിലെത്തിയതായി റിപ്പോർട്ട്‌. മേഖലയിലെ ഫാക-്‌ടറികളുടെ എണ്ണം 22,000 ആയി. വ്യവസായ മേഖലയിൽ 17 ലക്ഷത്തിലേറെ പേർ ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്‌. ജിസിസി സ്ഥിതിവിവര കേന്ദ്രത്തിന്റെ 2026 ജൂലൈവരെയുള്ള റിപ്പോർട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌.

2025ൽ ജിസിസി രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ ഉൽപ്പാദന വ്യവസായങ്ങളുടെ സംഭാവന 13 ശതമാനമാണ്.

എണ്ണയിതര മേഖലകളുടെ വളർച്ചയ-്‌ക്കും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും വ്യവസായ മേഖല നിർണായക പങ്കുവഹിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മൊത്തം വ്യവസായ നിക്ഷേപത്തിന്റെ 40 ശതമാനത്തോളം പ്ലാസ്റ്റിക്, ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങൾ, അലുമിനിയം, വാതക ഇന്ധനങ്ങൾ, ഇരുമ്പ്, ഉരുക്ക് തുടങ്ങിയ മേഖലകളിലാണ്. ഇവ ഉൽപ്പാദന വ്യവസായങ്ങളുടെ വളർച്ചയ-്‌ക്കും വ്യവസായ ശൃംഖലകളുടെ ഏകീകരണത്തിനും സഹായകമാണ്.

​ജിസിസി രാജ്യങ്ങളുടെ മൊത്തം കയറ്റുമതിയിൽ വ്യവസായ ഉൽപ്പന്നങ്ങളുടെ പങ്ക് 69 ശതമാനമാണ്. പെട്രോളിയം വാതകങ്ങൾ, ഹൈഡ്രോകാർബണുകൾ, പെട്രോളിയം എണ്ണ, വാഹനങ്ങൾ, അലുമിനിയം, കപ്പലുകൾ, വൈദ്യുതയന്ത്രങ്ങൾ എന്നിവയാണ് പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങൾ. ​ഇറക്കുമതിയിൽ ചൈനയ്‌ക്കാണ് ഏറ്റവും വലിയ പങ്ക്. ജിസിസി രാജ്യങ്ങളുടെ മൊത്തം ഇറക്കുമതിയുടെ 20 ശതമാനത്തോളം ചൈനയിൽനിന്നാണ്. യന്ത്രങ്ങൾ, വാഹനങ്ങൾ, ഔഷധ ഉൽപ്പന്നങ്ങൾ, ഇരുമ്പ്, ഉരുക്ക്, പ്ലാസ്റ്റിക് എന്നിവയാണ് പ്രധാന ഇറക്കുമതി ഉൽപ്പന്നങ്ങൾ. ​വ്യവസായ നിക്ഷേപം വർധിക്കുന്നതും ഉൽപ്പാദനശേഷി വികസിക്കുന്നതും ഗൾഫ് രാജ്യങ്ങൾക്കിടയിലെ വ്യവസായ സഹകരണം ശക്തിപ്പെടുത്താനും എണ്ണയിതര സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കാനും കൂടുതൽ അവസരങ്ങൾ സൃഷ-്‌ടിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home