തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും; നഗരത്തിൽ ഗതാഗതനിയന്ത്രണം

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ച് ഘോഷയാത്ര നടക്കുന്നതിനാൽ അന്താരാഷ്ട്ര വിമാനത്താവളം ചൊവ്വാഴ്ച അടച്ചിടും. വൈകുന്നേരം നാല് മുതൽ രാത്രി ഒൻപത് വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെക്കുക. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് പുതുക്കിയ സമയക്രമം ശ്രദ്ധിക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
നാളെ ഗതാഗത നിയന്ത്രണം
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ച് ചൊവ്വ പകൽ മൂന്നുമുതൽ രാത്രി 10വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
വാഴപ്പള്ളി ജങ്‌ഷന്‍ മുതല്‍ മിത്രാനന്ദപുരം, ഫോര്‍ട്ട് സ്കൂള്‍ വരെയുള്ള റോഡിലും പടിഞ്ഞാറേനട മുതല്‍ ഈഞ്ചക്കല്‍, വള്ളക്കടവ്, ആറാട്ട് ഗേറ്റ് വരെയുള്ള റോഡിലും ഇരുവശത്തും വാഹനം പാര്‍ക്ക് ചെയ്യരുത്. ഘോഷയാത്ര ശംഖുംമുഖം ആറാട്ട് കടവിലേക്ക് പോകുമ്പോഴും തിരിച്ചുമടങ്ങുമ്പോഴും കഴക്കൂട്ടം -കോവളം ബൈപാസ് റോഡില്‍ ഈഞ്ചക്കല്‍ ജങ്‌ഷനില്‍ ഗതാഗതം തടസ്സപ്പെടും. വാഴപ്പള്ളി ജങ്‌ഷന്‍, പടിഞ്ഞാറേകോട്ട, ശ്രീകണ്ഠേശ്വരം പാര്‍ക്ക്, പത്മവിലാസം റോഡ്, കൊത്തളം ജങ്‌ഷന്‍ എന്നീ ഭാഗങ്ങളില്‍കൂടിയുള്ള ഗതാഗതം വഴിതിരിച്ചുവിടും. ശംഖുംമുഖം ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ കല്ലുംമൂട്, പൊന്നറ, വലിയതുറ വഴി പോകണം.








0 comments