ad
Deshabhimani

ജി 20 ഉച്ചകോടി; അബുദാബി കിരീടാവകാശി പങ്കെടുത്തു

g20 abudhabi prince
വെബ് ഡെസ്ക്

Published on Nov 24, 2025, 02:17 PM | 1 min read

ഷാർജ : ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ അബുദാബി കിരീടാവകാശി ഷെയ്‌ഖ്‌ ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. യുഎഇ പ്രസിഡന്റ്‌ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ചാണ്‌ അദ്ദേഹം ഉച്ചകോടിയിലെത്തിയത്‌.

ഉദ്ഘാടന സെഷനിൽ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കൽ, വ്യാപാരത്തിന്റെ പങ്ക്, വികസനത്തിനുള്ള ധനസഹായം, കടബാധ്യത എന്നിവയെക്കുറിച്ചുള്ള പ്രമേയങ്ങളെ അടിസ്ഥാനമാക്കി ഷെയ്‌ഖ്‌ ഖാലിദ് സംസാരിച്ചു. ആഗോള സാമ്പത്തിക സഹകരണത്തിന്റെ പാത മുന്നോട്ടുകൊണ്ടുപോകാൻ മറ്റു പങ്കാളികളുമായി ചേർന്ന്, യുഎഇ തുടർന്നും പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


അന്താരാഷ്ട്ര സഹകരണ മന്ത്രി റീം ബിൻത്‌ ഇബ്രാഹിം അൽ ഹാഷിമി, നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദി, സഹമന്ത്രി ഷെയ്ഖ് ഷഖ്ബൂത്ത് ബിൻ നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, വിദേശ സഹമന്ത്രി സയ്യിദ് മുബാറക്ക് അൽ ഹജേരി, അബുദാബി കിരീടാവകാശിയുടെ ഓഫീസ് ചെയർമാൻ സൈഫ് സയ്യിദ് ഘോബാഷ്, അബുദാബി മീഡിയ ഓഫീസ് ചെയർപേഴ്സൺ മറിയം ഈദ് അൽ മെഹേരി തുടങ്ങിയവർ യുഎഇ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home