Deshabhimani

ഫുജൈറ ‘കൈരളി കേരളോത്സവം 2026

kairali fujairah
വെബ് ഡെസ്ക്

Published on Nov 28, 2026, 11:30 AM | 1 min read

ഫുജൈറ: ഡിസംബർ അഞ്ചിന് ഫുജൈറയിൽ നടക്കുന്ന ‘കൈരളി കേരളോത്സവം 2026 ’ന്‍റെ ഔദ്യോഗിക പോസ്റ്റർ കവിയും സാംസ്കാരിക പ്രവർത്തകനുമായ ജുനൈദ് വട്ടപ്പാറ പ്രകാശനം ചെയ്തു. ഫുജൈറ സെൻട്രൽ കമ്മറ്റി മുൻ സെക്രട്ടറി സന്തോഷ്‌ ഓമല്ലൂർ,സെൻട്രൽ കമ്മറ്റി സെക്രട്ടറി സുജിത് വി.പി, പ്രസിഡന്റ്‌ വിത്സൻ പട്ടാഴി,ജോയിന്റ് സെക്രട്ടറി സുധീർ തെക്കേക്കര,വനിതാ കൺവീനർ ഷജറത്ത്,ബാലകൈരളി സെക്രട്ടറി ക്ഷീരജ പ്രമോദ്,കേരളോത്സവം ജനറൽ കൺവീനർ ടിറ്റോ തോമസ്, ചെയർമാൻ മുഹമ്മദ്‌ നിഷാൻ, ഫുജൈറ യൂണിറ്റ് സെക്രട്ടറി ശിവപ്രസാദ്, യൂണിറ്റ് ട്രഷറർ ജുനൈസ്, മീഡിയ കൺവീനർ ഹരിഹരൻ, പ്രോഗ്രാം കൺവീനർ ജിബിൻ എന്നിവർ പങ്കെടുത്തു.


ഫുജൈറ എക്സ്പോ സെന്റർ ഗ്രൗണ്ടിലാണ് കേരളോത്സവം നടക്കുന്നത്. കലാപരിപാടികൾക്കുപുറമേ പ്രസിദ്ധ ഗായിക ആര്യാ ദയാൽ നയിക്കുന്ന സംഗീതനിശ, വിവിധ നാടൻ ഭക്ഷണവിഭവങ്ങളുടെ സ്റ്റാളുകൾ തുടങ്ങി വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home