ad
Deshabhimani

ഫ്രണ്ട്‌സ് ഓഫ് റൂവി രക്തദാന ക്യാമ്പ്

friends of ruvi blood donation
വെബ് ഡെസ്ക്

Published on Mar 31, 2026, 03:23 PM | 1 min read

മസ്‌കത്ത്‌ : സാമൂഹ്യ പ്രവർത്തകൻ ബിജു ജോണിന്റെ സ്‌മരണാർഥം ഫ്രണ്ട്‌സ് ഓഫ് റൂവി കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റൂവി ബദർ അൽ സമ ആശുപത്രിയുമായി സഹകരിച്ച്‌ നടത്തിയ ക്യാമ്പിൽ സ്വദേശികളും പ്രവാസികളുമടക്കം നിരവധി ആളുകൾ രക്തം ദാനം ചെയ്‌തു. റൂവി ബദർ അൽ സമ മാനേജർ ജയറാം ഉദ്‌ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകരായ അനു ചന്ദ്രൻ, മനോജ് പെരിങ്ങേത്ത്, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം നിധീഷ് കുമാർ, ആരോഗ്യ മന്ത്രാലയ അധികൃതർ, മലബാർ ഗോൾഡ് റീജണൽ മാർക്കറ്റിങ്‌ മാനേജർ പങ്കജ് ചന്ദ്രസിങ്ങ് രാജ്പുത് എന്നിവർ സംസാരിച്ചു. കൂട്ടായ്‌മ ഭാരവാഹികളായ സുബിൻ, വരുൺ ഹരിപ്രസാദ്, സുരേഷ് കുമാർ, ഹരിദാസ് എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home