ഫോക്ക് വനിതാവേദി സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദി മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ച് സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്തനാർബുദത്തെക്കുറിച്ച് അവബോധം വളർത്താനും രോഗം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യം വിശദീകരിക്കാനുമായിരുന്നു പരിപാടി.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ദജീജ് മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഫോക്ക് പ്രസിഡന്റ് എൽദോ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വനിതാവേദി ചെയർപേഴ്സൺ ശരണ്യ പ്രിയേഷ് അധ്യക്ഷയായി. ജനറൽ കൺവീനർ അമ്പിളി ബിജു സ്വാഗതം പറഞ്ഞു.
മെട്രോ മെഡിക്കൽ കെയർ ഖൈത്താൻ ശാഖയിലെ ഡോ. ഉത്തര ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ഫോക്ക് ജനറൽ സെക്രട്ടറി ശ്രീഷിൻ എം വി, ട്രഷറർ സൂരജ് കെ വി, മെട്രോ മെഡിക്കൽ കെയർ കോർപ്പറേറ്റ് മാർക്കറ്റിങ് മേധാവി ബഷീർ ബാത്ത എന്നിവർ ആശംസകൾ നേർന്നു. വനിതാവേദി ട്രഷറർ ലീന സാബു നന്ദി പറഞ്ഞു.









0 comments