ad
Deshabhimani

ദുബായിൽ കെട്ടിടത്തിൽ തീപിടിത്തം

dubai building fire
വെബ് ഡെസ്ക്

Published on May 06, 2026, 01:22 PM | 1 min read

ദുബായ് : ദുബായ് മറീനയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ബുധനാഴ്ച തീപിടിത്തം. അൽ ഹബ്തൂർ ഗ്രാൻഡിന് സമീപമുള്ള നിർമാണ സ്ഥലത്താണ് തീപിടിത്തമുണ്ടായത്‌. അഗ്‌നിശമന സേന വേഗത്തിൽ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവസ്ഥലത്തുനിന്ന് കനത്ത പുക ഉയരുന്നതായി ദൃശ്യങ്ങളിൽ കാണപ്പെട്ടു. ചെറിയ സംഭവമാണെന്ന്‌ അൽ ഹബ്തൂർ ഗ്രൂപ്പ് വ്യക്തമാക്കി. അതേസമയം, നിരവധി സൈറൺ ശബ്‌ദങ്ങൾ കേട്ടതായി പ്രദേശവാസികൾ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home