ad
Deshabhimani

ഫാസ് വുമൺസ് പ്രീമിയർ ലീഗ്; സ്‌പീഡ് സലാലയും സലാല ഇന്ത്യൻസും ജേതാക്കൾ

faz salalah
വെബ് ഡെസ്ക്

Published on Apr 24, 2026, 01:32 PM | 1 min read

സലാല : ​ഫാസ് വുമൺസ് പ്രീമിയർ ലീഗിന്റെ മൂന്നാം പതിപ്പിൽ സ്പീഡ് സലാലയും സലാല ഇന്ത്യൻസും കിരീടം പങ്കിട്ടു. ഫൈനൽ പോരാട്ടത്തിൽ ഇരുടീമും തുല്യ സ്കോർ നേടിയതിനെ തുടർന്നാണ് സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചത്. ആദ്യം ബാറ്റു ചെയ്ത സലാല ഇന്ത്യൻസ് ഉയർത്തിയ 57 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന സ്പീഡ് സലാലയ്ക്കും നിശ്ചിത ഓവറിൽ 57 റൺസേ നേടാനായുള്ളൂ. അവസാന ഓവറിൽ വിജയത്തിനായി 23 റൺസ് വേണമെന്നിരിക്കെ, സുബലിൻ നേടിയ രണ്ട് കൂറ്റൻ സിക്സറുകളുടെ കരുത്തിൽ 22 റൺസ് അടിച്ചുകൂട്ടി.


​ഫൈനലിലെ മികച്ച പ്രകടനത്തിലൂടെ സുബലിൻ മത്സരത്തിലെ താരമായി. ടൂർണമെന്റിലെ മികച്ച കളിക്കാരിയായും മികച്ച ബൗളറായും സ്പീഡ് സലാലയുടെ ദേവിക തെരഞ്ഞെടുക്കപ്പെട്ടു. തഹ്‌സീൻ മികച്ച ബാറ്ററായും അനിത മികച്ച ഫീൽഡറായും തെരഞ്ഞെടുക്കപ്പെട്ടു. കഷ്‌വി മികച്ച ബാലതാരമായി. മാസ്റ്റേഴ്‌സ് പ്ലെയർ പുരസ്‌കാരം അനിത രകുവിനാണ്‌.


വിജയികൾക്കുള്ള ട്രോഫികൾ അസൗദ് സ്കൂൾ ബിസിനസ് ഹെഡ് യോഗേഷ് ഡാൽവി, അബ്ദുൾ റഷീദ് എന്നിവർ സമ്മാനിച്ചു. വ്യക്തിഗത പുരസ്‌കാരങ്ങൾ ഡോ. ആയുഷ്, ഡോ. അബൂബക്കർ സിദ്ദിഖ്, ബെൻ, കൗശൽ എന്നിവർ നൽകി. ജംഷാദ് ആനക്കയം, ദിവ്യ, അമീർ കല്ലാച്ചി, സുബൈർ, ദേവിക, വിജയ്, നബൻ, മാഹീൻ, പാമ്പു എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home