Deshabhimani

പ്രവാസികൾക്കായി കുടുംബ നീതിമേള

kudumba neethimela
വെബ് ഡെസ്ക്

Published on Sep 29, 2026, 04:01 PM | 1 min read

ദുബായ് : എംഎസ്എസ് ദുബായ്‌ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ച്‌ പ്രവാസി ഇന്ത്യക്കാരായ യുഎഇ നിവാസികൾക്കും നാട്ടിലേക്കു തിരിച്ചു പോയവർക്കുമായി നീതിമേള സംഘടിപ്പിക്കുന്നു. നീതിമേളയുടെ ബ്രോഷർ കേരള ഹൈക്കോടതി ജസ്റ്റിസ് മേരി ജോസഫ് പിൽസ് അംഗം അഡ്വ. പി ടി ഷിജീഷിന്‌ നൽകി പ്രകാശിപ്പിച്ചു. പിൽസ് ചെയർമാൻ അഡ്വ. ഷാനവാസ് കാട്ടകത്‌ അധ്യക്ഷനായി.


കുടുംബ നിയമ പ്രശ്നങ്ങൾ, ഗാർഹിക പീഡനം, വൈവാഹിക നിയമ വിഷയങ്ങൾ, വിവാഹ മോചന കേസുകൾ, ജീവനാംശം, വയോജന–-ബാല പീഡന കേസുകൾ തുടങ്ങിയവക്കായിരിക്കും മേളയിൽ പ്രാമുഖ്യം നൽകുക. കൂടാതെ പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്കും നിർദേശങ്ങൾ ലഭ്യമാവും. അവശ്യഘട്ടങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ഇടപെട്ടു പരിഹാരങ്ങൾക്കും വഴിയൊരുക്കും. ​ഒക-്‌ടോബർ 18 രാവിലെ 10 മുതൽ ദുബായ് റാഷിദിയ പേസ് സ്‌കൂളിലാണ് നീതിമേള നടക്കുക. ഫാമിലി കൗൺസിലർ സി എ റസാഖ്, എം എസ്‌ എസ്‌ ദുബായ് ട്രഷറർ അബ-്‌ദുൽ മുത്തലീഫ്, ഹൈക്കോടതി അഭിഭാഷകരായ അഡ്വ. ബീന പ്രസാദ്, അഡ്വ. ജോർജ് എന്നിവർ പങ്കെടുക്കും.


​പിൽസ് ചെയർമാൻ അഡ്വ. ഷാനവാസ്, എംഎസ്‌എസ്‌ ദുബായ് പ്രസിഡന്റ് ഫയാസ് അഹ-്‌മദ്, പിൽസ് യുഎഇ പ്രസിഡന്റ് കെ കെ അഷ്‌റഫ് എന്നിവർ രക്ഷാധികാരികളും മോഹൻ എസ് വെങ്കിട്ട് ചെയർമാനും അഡ്വ. മുഹമ്മദ് സാജിദ് ജനറൽ കൺവീനറും അഡ്വ. അസീസ് തോലേരി, അഡ്വ.ഗിരിജ എന്നിവർ കൗൺസിലർമാരും സജിൽ ഷൌക്കത്ത്, നിഷാജ് ശാഹുൽ, യു എസ്‌ ദീപു, മുത്തലീഫ്, ബിജു പാപ്പച്ചൻ, അക്ബർ, അരുൺ സുന്ദർ രാജ്, മുജീബ്, ഹുസൈൻ തുടങ്ങിയവർ കോ ഓർഡിനേറ്റർമാറുമായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.


​റിട്ട. ഹൈക്കോടതി ജസ്റ്റിസ് പി കെ ഷംസുദ്ധീൻ, മുൻ അംബാസഡർ ടി പി ശ്രീനിവാസൻ തുടങ്ങിയവർ മുഖ്യ രക്ഷാധികാരിയായ ഈ നിയമ സഹായ സമിതിയിൽ ചെയർമാൻ അഡ്വ.ഷാനവാസ് കാട്ടകത്തോടൊപ്പം ഹൈകോടതിയിലെയും മറ്റും ഒട്ടനവധി അഭിഭാഷകരും

സജീവമായി ചേർന്ന് പ്രവർത്തിക്കുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home