Deshabhimani

വ്യാജ സ്വദേശിവൽക്കരണം; യുഎഇയിൽ 377 നിയമലംഘനം

COURT
വെബ് ഡെസ്ക്

Published on Sep 30, 2026, 04:12 PM | 1 min read

ദുബായ് : യുഎഇയിൽ സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ മറികടക്കാൻ സ്വകാര്യ സ്ഥാപനങ്ങൾ നടത്തിയ 377 വ്യാജനിയമനങ്ങൾ ഇ‍ൗ വർഷം ആദ്യപകുതിയിൽ കണ്ടെത്തിയതായി മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ​നിയമലംഘനവുമായി ബന്ധപ്പെട്ട് 266 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചു. അഞ്ച്‌ ലക്ഷം ദിർഹംവരെ പിഴ ചുമത്തിയതായും മന്ത്രാലയം വ്യക്തമാക്കി.


​നയിഫ് പദ്ധതിയുടെ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങൾ ഓരോ വർഷവും സ്വദേശികളുടെ നിയമനം രണ്ട് ശതമാനം വീതം വർധിപ്പിക്കണം. 2026ൽ സ്വദേശികളുടെ തൊഴിൽ പങ്കാളിത്തം കുറഞ്ഞത് 10 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. ​തൊഴിൽ മേഖലയിൽ നടക്കുന്ന നിയമവിരുദ്ധ നടപടികൾ കണ്ടെത്തുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള നിരീക്ഷണ, പരിശോധന സംവിധാനങ്ങൾ ശക്തമായി ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.


നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന മന്ത്രാലയത്തിന്റെ കോൾ സെന്റർ വഴിയോ സ-്‌മാർട്ട് ആപ്ലിക്കേഷൻ, ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴിയോ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home