എം ടെക്കിൽ ഒന്നാം റാങ്കുമായി പ്രവാസി വിദ്യാർഥിനി

മസ്‌കത്ത് : അമൃത സ്കൂൾ ഓഫ് എൻജിനിയറിങ്ങിൽനിന്ന് എം ടെക്കിന് ഒന്നാം റാങ്കോടെ സ്വർണ മെഡൽ നേടി ഒമാനിലെ പ്രവാസി വിദ്യാർഥിനി. ഒമാനിൽ സ്കൂൾ വിദ്യാഭ്യാസവും കെടിയു യൂണിവേഴ്സിറ്റിയിൽനിന്ന് ബിടെകും പൂർത്തിയാക്കിയ തൃശൂർ സ്വദേശി എസ് നന്ദനയാണ് നേട്ടം കൈവരിച്ചത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ പവർ ആൻഡ് എനർജിയിലാണ് എം ടെക്ക്.
മബേല, സീബ് ഇന്ത്യൻ സ്കൂളുകളിലെ പൂർവ വിദ്യാർഥിനിയായിരുന്ന നന്ദന കലാരംഗത്തും സജീവമായിരുന്നു. സ്മാർട്ട് ഗ്രിഡ്, ഇലക്ട്രിക് വെഹിക്കിൾ എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത നന്ദന ഒമാനിലെ അൽ ഫൊർസാൻ അൽ അസ്ര കമ്പനിയിലാണ് അക്കാദമിക് ഇന്റേൺഷിപ് പൂർത്തിയാക്കിയത്. നിലവിൽ ബംഗളുരു മാഗ്ന ഇന്റർനാഷണലിൽ സിസ്റ്റം എൻജിനിയർ ട്രെയിനിയാണ്. ഒമാനിൽ വ്യവസായിയായ മലപ്പുറം മഞ്ചേരി സ്വദേശി വിനോദ് കുമാറിന്റെയും സോണി വിനോദിന്റെയും മൂത്ത മകളാണ്. സഹോദരൻ: ഗോവിന്ദ് കൃഷ്ണ.










0 comments