വിമാന സർവീസുകൾ തടസപ്പെട്ടു; 350ലധികം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ച് എതിഹാദ് റെയിൽ

ദുബായ് : വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതിനെ തുടർന്ന് ഉണ്ടായ യാത്രാ തടസങ്ങൾ പരിഹരിക്കാൻ സ്പെഷ്യൽ സർവീസ് നടത്തി എതിഹാദ് റെയിൽ. 350ലധികം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു. ഔദ്യോഗിക യാത്രാസർവീസ് ആരംഭിക്കുന്നതിന് മുൻപായാണ് പ്രത്യേക സർവീസ് നടത്തിയത്. അൽ ദഫ്ര മേഖലയിലെ അൽ ഘുവൈഫാത്ത് സ്റ്റേഷനിൽ നിന്ന് അബുദാബിയിലെ അൽ ഫയ സ്റ്റേഷനിലേക്കാണ് സർവീസ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
സൗദി അറേബ്യയിലെ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്. ചരക്ക് സർവീസുകൾ ഔദ്യോഗിക നിർദ്ദേശങ്ങൾ പ്രകാരം പതിവുപോലെ തുടരുകയും ആവശ്യമായ സാങ്കേതിക-മാനവവിഭവങ്ങൾ വിന്യസിക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. വ്യോമഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങുന്നതുവരെ ആവശ്യമായത്ര അധിക സർവീസുകൾ ക്രമീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം തുടരുമെന്നും എതിഹാദ് റെയിൽ ചീഫ് പ്രോജക്റ്റ്സ് ഓഫീസർ എൻജിനീയർ മുഹമ്മദ് അൽ ഷെഹ്ഹി അറിയിച്ചു.










0 comments