ad
Deshabhimani

ദുബായ് വേൾഡ് ട്രേഡ് സെന്റർ: കഴിഞ്ഞവർഷം 30 ലക്ഷത്തോളം സന്ദർശകർ

dubai world trade center

ദുബായ് വേൾഡ് ട്രേഡ് സെന്റർ (Photo: Arabian business)

വെബ് ഡെസ്ക്

Published on Apr 07, 2026, 06:00 PM | 1 min read

ദുബായ്: ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ കഴിഞ്ഞവർഷം 30 ലക്ഷത്തോളം സന്ദർശകർ എത്തിയതായി റിപ്പോർട്ട്‌. കഴിഞ്ഞ വർഷം 29.7 ലക്ഷം പേർ ട്രേഡ് സെന്ററിൽ എത്തിയതായും 2024നെ അപേക്ഷിച്ച് 12 ശതമാനം വർധനയാണിതെന്നും റിപ്പോർട്ടിലുണ്ട്‌. വിവിധ വേദികളിലായി നടന്ന പരിപാടികളുടെ എണ്ണവും അന്തർദേശീയ പങ്കാളിത്തവും വർധിച്ചതാണ്‌ സന്ദർശകരുടെ എണ്ണം കൂടാൻ കാരണം. പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, വ്യാപാര- ഉപഭോക്തൃ പരിപാടികൾ എന്നിവയടക്കം ആകെ 401 പരിപാടികൾ വർഷം മുഴുവൻ നടന്നു.


പങ്കാളിത്തത്തിൽ 43 ശതമാനവും വിദേശ സന്ദർശകരാണെന്ന് അധികൃതർ വ്യക്തമാക്കി. 134 യോഗം, പ്രോത്സാഹന പരിപാടി, സമ്മേളനം, പ്രദർശനം എന്നിവയിലൂടെ 21.9 ലക്ഷം പേർ പങ്കെടുത്തു. ഇതിൽ ഏകദേശം 9.51 ലക്ഷം പേർ വിദേശത്തുനിന്ന്‌ ഉള്ളവരായിരുന്നു. വർഷം മുഴുവൻ 63,000ൽ അധികം കമ്പനികൾ പ്രദർശനങ്ങളിൽ പങ്കെടുത്തു. ഇതിൽ 78 ശതമാനവും അന്തർദേശീയ കമ്പനികളാണ്. സ്വന്തമായി സംഘടിപ്പിച്ച 14 പ്രധാന പ്രദർശനങ്ങളും സമ്മേളനങ്ങളും ചേർന്ന് ഏകദേശം 6.3 ലക്ഷം പേർ പങ്കെടുത്തു. പ്രധാന പരിപാടികളായ ജൈറ്റെക്സ് ഗ്ലോബൽ, ഗൾഫ് ഫുഡ് നിർമാണം എന്നിവയിൽ പങ്കാളിത്തം വർധിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


മേഖലാനുസൃതമായി ആരോഗ്യ പരിപാടികളാണ് ഏറ്റവും കൂടുതൽ ആളുകളെ ആകർഷിച്ചത്. 23 പരിപാടികളിലായി 4.36 ലക്ഷം പേർ പങ്കെടുത്തു. സാങ്കേതിക മേഖലാ പരിപാടികൾക്ക് 3.41 ലക്ഷം പേരും ഭക്ഷ്യ-പാനീയ പരിപാടികൾക്ക് 2.8 ലക്ഷം പേരും പങ്കെടുത്തു. ദുബായ് എക്സിബിഷൻ സെന്ററുകളിൽ വികസനത്തിന്റെ ആദ്യഘട്ടം 2025ൽ പൂർത്തിയാക്കി, 1.4 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ സൗകര്യങ്ങൾകൂടി ചേർത്തു. ഇവിടെ മാത്രം 36 പരിപാടികളിലായി 3.19 ലക്ഷം പേർ പങ്കെടുത്തു. ഇതിനു പുറമെ 25 സമ്മേളനങ്ങളിൽ 62,000 പേരും 14 അസോസിയേഷൻ യോഗങ്ങളിൽ 29,000 പേരും പങ്കെടുത്തു. ഏഴ് പുതിയ പ്രദർശനങ്ങൾകൂടി ആരംഭിച്ചതോടെ 30,000 പേരും പങ്കാളികളായി. പരിപാടികൾക്കുപുറമെ, കേന്ദ്രത്തിന്റെ ഫ്രീ സോൺ മേഖലയിൽ 850 പുതിയ കമ്പനികൾ രജിസ്റ്റർ ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home