ad
Deshabhimani

സ്‌കൂൾ തുറക്കൽ; ഷോപ്പിങ്ങിൽ ജാഗ്രത വേണമെന്ന് ദുബായ്

Dubai
വെബ് ഡെസ്ക്

Published on Aug 13, 2026, 02:57 PM | 1 min read

ദുബായ് : പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ പഠനോപകരണങ്ങൾ വാങ്ങുന്ന കുടുംബങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് ഉപഭോക്തൃ സംരക്ഷണ വിഭാഗം. ആവശ്യമായ സാധനങ്ങൾ മാത്രം വാങ്ങണം. വിവിധ കടകളിലെ വിലകൾ താരതമ്യം ചെയ്യാൻ ശ്രമിക്കണം. വാങ്ങിയതിന്റെ ബില്ലുകൾ സൂക്ഷിക്കണമെന്നും അധികൃതർ നിർദേശങ്ങൾ നൽകി.


സ-്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ദുബായിലെ റീട്ടെയിൽ സ്ഥാപനങ്ങൾ, വിപണികൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കി. പരസ്യപ്പെടുത്തുന്ന വിലക്കുറവ് യഥാർഥമാണോ, ഉൽപ്പന്നങ്ങളുടെ വില വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ടോ, ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാപാരരീതികൾ നടക്കുന്നുണ്ടോ എന്നിവയും പരിശോധിച്ചു. വിലക്കുറവ്, റീഫണ്ട്, ഉൽപ്പന്നം മാറ്റിനൽകൽ തുടങ്ങിയവ സംബന്ധിച്ച നിയമങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്നും പ്രമോഷനുകളുടെ നിബന്ധനകൾ ഉപയോക്താക്കളെ വ്യക്തമായി അറിയിക്കുന്നുണ്ടെന്നും പരിശോധനയിൽ ഉറപ്പാക്കും. വിലക്കുറവിന്റെ പേരിൽ ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.


പരസ്യത്തിലെ വിലക്കുറവിന്റെ ശതമാനം മാത്രമല്ല, അന്തിമവില, ഉൽപ്പന്നത്തിന്റെ ഗുണനിലവാരം, ആവശ്യകത എന്നിവയും പരിഗണിക്കണം. ​ലാപ്ടോപ്പ്, ടാബ്‌ലെറ്റ് തുടങ്ങിയ ഇലക-്‌ട്രോണിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ ഔദ്യോഗിക വാറന്റിയുണ്ടെന്ന് ഉറപ്പാക്കണം. വാറന്റിയുടെ നിബന്ധനകളും അംഗീകൃത സർവീസ് സെന്ററുകളുടെ വിവരങ്ങളും പരിശോധിച്ച് ബില്ലുകളും മറ്റ് രേഖകളും സൂക്ഷിക്കണം. ഓൺലൈൻ ഷോപ്പിങ്ങിൽ വിശ്വസനീയമായ സ്ഥാപനങ്ങളിൽനിന്ന് മാത്രം വാങ്ങണമെന്നും ഉൽപ്പന്നത്തിന്റെ വിവരണം, ഉപയോക്താക്കളുടെ വിലയിരുത്തലുകൾ, റിട്ടേൺ- റീഫണ്ട് നിബന്ധനകൾ എന്നിവ പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു. മൾട്ടി-ബൈ ഓഫറുകൾ, ഷോപ്പിങ് വൗച്ചറുകൾ, റിവാർഡ് പോയിന്റുകൾ തുടങ്ങിയ പ്രമോഷനുകളുടെ നിബന്ധനകൾ പ്രത്യേകം പരിശോധിക്കണം. ഉൽപ്പന്നം, വാറന്റി, വിൽപ്പനാനന്തര സേവനം എന്നിവ സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കിൽ വാങ്ങുംമുമ്പ് വ്യാപാരികളോട് വ്യക്തത തേടണം. നേരത്തേ, ഷോപ്പിങ് നടത്തുന്നത് കൂടുതൽ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കാനും തിരക്ക് ഒഴിവാക്കാനും സാധനം തീർന്നുപോകുന്നത് ഒഴിവാക്കാനും സഹായിക്കുമെന്നും ഉപഭോക്തൃ സംരക്ഷണ വിഭാഗം ആക-്‌ടിങ് ഡയറക-്‌ടർ അഹമ്മദ് അഹ്‌ലി അഹമ്മദ് അഹ്‌ലി വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home