ad
Deshabhimani

സ്‌കൂൾ തുറക്കൽ; ദുബായിൽ പരിശോധന ശക്തം

dubai school students
വെബ് ഡെസ്ക്

Published on Aug 20, 2026, 05:34 PM | 1 min read

ദുബായ് : പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഉപഭോക്തൃ സംരക്ഷണ പരിശോധന ശക്തമാക്കി ദുബായ് അധികൃതർ. സ-്‌കൂൾ അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലും ഓൺലൈൻ വ്യാപാര കേന്ദ്രങ്ങളിലുമായി ഒരുമാസത്തിനിടെ ഏകദേശം 800 പരിശോധന നടത്താനാണ് തീരുമാനം. സ്കൂൾ ബാഗുകൾ, യൂണിഫോം, സ്റ്റേഷനറി, ഇലക-്‌ട്രോണിക് ഉപകരണങ്ങൾ തുടങ്ങി വിദ്യാർഥികൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്ന തിരക്കേറിയ കാലയളവിലാണ് നേടപടി. ദുബായ് കോർപറേഷൻ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഫെയർ ട്രേഡിന്റെ നേതൃത്വത്തിലാണ് പരിശോധന.


വിവിധ വ്യാപാര സ്ഥാപനങ്ങളിലെ ശാഖകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും പരിശോധന നടക്കും. വ്യാപാര സ്ഥാപനത്തിന് വിവിധ മാളുകളിൽ ശാഖകളുണ്ടെങ്കിൽ ഓരോ സ്ഥലത്തും പരിശോധനയുണ്ടാകും.


പ്രഖ്യാപിക്കുന്ന വിലക്കുറവുകൾ യഥാർഥമാണോയെന്നും സാധനങ്ങളുടെ വില വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. ഓഫറുകളുടെയും പ്രമോഷനുകളുടെയും നിബന്ധനകൾ ഉപയോക്താക്കളെ വ്യക്തമായി അറിയിക്കുന്നുണ്ടോ, സാധനങ്ങൾ തിരിച്ചുനൽകാനും പണം തിരികെ ലഭിക്കാനുമുള്ള വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിോശോധനയുടെ പരിധിയിൽവരും. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാപാര രീതികൾക്കെതിരെയും നടപടി സ്വീകരിക്കും.


നിയമലംഘനങ്ങൾ കണ്ടെത്തിയാൽ അവ പരിഹരിക്കാൻ വ്യാപാര സ്ഥാപനങ്ങൾക്ക് നിർദേശം നൽകുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യമെന്ന് ഉപഭോക്തൃ സംരക്ഷണ വകുപ്പ് ആക്ടിങ് ഡയറക്ടർ അഹമ്മദ് അഹ്‌ലി പറഞ്ഞു. സ്കൂൾ തുറക്കുന്ന കാലം ദുബായിലെ പ്രധാന വ്യാപാര സീസണുകളിൽ ഒന്നായതിനാൽ എമിറേറ്റിലെ മുഴുവൻ സ്ഥാപനങ്ങളിലും ഓൺലൈൻ വ്യാപാര മേഖലയിലും പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home