ad
Deshabhimani

താമസ കെട്ടിടങ്ങളിൽ അനധികൃതമായി മുറികൾ വിഭജിക്കുന്നതിനെതിരെ ദുബായ് മുനിസിപ്പാലിറ്റി

dubai appartment

photo credit: facebook

വെബ് ഡെസ്ക്

Published on Jun 25, 2025, 10:56 AM | 1 min read

ദുബായ് : താമസ കെട്ടിടങ്ങളിൽ അനധികൃതമായി മുറികൾ വിഭജിക്കുന്ന രീതിക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി. നഗരത്തിന്റെ പല ഭാഗങ്ങളിലും സാധാരണമായി ഉപയോഗിക്കുന്ന ഈ താമസ രീതി അപകടകരമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ദുബായ്‌ മുനിസിപ്പാലിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ നടത്തിവരികയാണെന്നും അധികൃതർ സ്ഥിരീകരിച്ചു.


ദുബായ് മുനിസിപ്പാലിറ്റി, ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് എന്നിവയുമായി സഹകരിച്ച്എ മിറേറ്റിലെ ബഹുനില താമസ കെട്ടിടങ്ങളിൽ ഫീൽഡ് പരിശോധനാ ക്യാമ്പയിൻ നടത്തി. “അൽ റിഗ്ഗ, അൽ മുറഖാബത്, അൽ ബർഷ, അൽ സത്വ, അൽ റഫ എന്നിങ്ങനെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളെയാണ് ഈ ക്യാമ്പയിൻ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന്‌.” മുൻസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു.


പരിശോധനകൾക്ക് മുമ്പ് മതിയായ മുന്നറിയിപ്പുകൾ നൽകിയിരുന്നതായും അധികൃതർ അറിയിച്ചു. “നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കെട്ടിട ഉടമകൾക്ക് കത്തുകൾ വഴി ഔദ്യോഗിക അറിയിപ്പ് നൽകിയിരുന്നുവെന്ന്” മുൻസിപ്പാലിറ്റി കൂട്ടിച്ചേർത്തു. “നിയമവിരുദ്ധമോ അംഗീകൃതമല്ലാത്തതോ ആയ ഘടനാപരമായ മാറ്റങ്ങളോ വിഭജനങ്ങളോ, താൽക്കാലികമോ സ്ഥിരമോ ആകട്ടെ റസിഡൻഷ്യൽ യൂണിറ്റുകളിൽ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് കെട്ടിട ഉടമകളെ ബോധവൽക്കരിക്കാനും, അനധികൃത കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനും ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നു.” അപ്പാർട്ട്മെന്റിൽ വിഭജനമോ മാറ്റങ്ങളോ വരുത്താൻ , വാടകക്കാരും, ഉടമകളും ആവശ്യമായ അനുമതികൾ നേടണമെന്ന് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home