ദുബായ് എക്സിബിഷൻ സെന്ററിന്റെ ശേഷി 60,000 ആക്കും

ദുബായ് : ദുബായ് എക്സിബിഷൻ സെന്ററിന്റെ വികസനത്തോടെ പ്രതിദിനം 60,000 സന്ദർശകരെ ഉൾക്കൊള്ളാൻ ശേഷിയൊരുങ്ങും. ദുബായ് വേൾഡ് ട്രേഡ് സെന്ററിന്റെ ഭാഗമായ എക്സിബിഷൻ സെന്ററിന്റെ വികസനപദ്ധതിയുടെ ആദ്യഘട്ടം 2027 സെപ്തംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വികസനപദ്ധതി നിലവിൽ 10 ശതമാനം പൂർത്തിയായതായി ഡിഡബ്ല്യുടിസി റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് അമർ അൽഫാർസി അറിയിച്ചു.
രണ്ടാംഘട്ടത്തിൽ സ്ഥിരം പ്രദർശന ഹാളുകൾ, ഒരുലക്ഷം ചതുരശ്ര മീറ്റർ സർവീസ് യാർഡുകൾ, വിപുലമായ റോഡ് ശൃംഖല, ബഹുനില പാർക്കിങ് സൗകര്യം എന്നിവ ഒരുക്കും. എക്സ്‌പോ സിറ്റിയുമായി നേരിട്ടുള്ള ബന്ധവും പദ്ധതിയുടെ ഭാഗമാണ്. 2025ൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ 401 പരിപാടികളിലായി 29.7 ലക്ഷം സന്ദർശകരെത്തി. മുൻവർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 12 ശതമാനം വർധന രേഖപ്പെടുത്തി.









0 comments