ad
Deshabhimani

ഐഫോണിൽ സ്റ്റോറേജ് ഫുൾ ആയോ?; ഫോട്ടോകൾ ഡിലീറ്റ് ചെയ്യാതെ ഫോൺ ക്ലിയർ ചെയ്യാം, സിമ്പിൾ ഫീച്ചറുകൾ അറിയാം

i phone

ഐ ഫോൺ| Photo:gadgets360.com

വെബ് ഡെസ്ക്

Published on Sep 14, 2026, 08:29 AM | 2 min read

ന്യൂഡൽഹി : പുതിയ ഐഫോണുകളിൽ കൂടുതൽ സ്റ്റോറേജ് ശേഷിയുള്ള മോഡലുകൾ വാങ്ങുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. മികച്ച ആപ്പുകളും ഹൈ-ക്വാളിറ്റി ക്യാമറ നൽകുന്ന ഫോണുകളും ഉപയോഗിക്കുമ്പോൾ സ്റ്റോറേജ് വേഗത്തിൽ നിറയുന്നത് സാധാരണയാണ്. എന്നാൽ സ്റ്റോറേജ് ഫുൾ ആകുമ്പോഴെല്ലാം ഫോട്ടോകളും വീഡിയോകളും ഡിലീറ്റ് ചെയ്ത് കളയേണ്ടതില്ല. ഫോട്ടോകൾ കളയാതെ തന്നെ ഐഫോണിൽ കൂടുതൽ സ്‌പേസ് കണ്ടെത്താനുള്ള പ്രധാന വഴികൾ പരിശോധിക്കാം


ഐക്ലൗഡ് ഫോട്ടോസ് (iCloud Photos) ഉപയോഗിക്കാം


ഐഫോണിലെ 'Optimise iPhone Storage' ഫീച്ചർ ഓണാക്കുന്നതിലൂടെ ഒറിജിനൽ ക്വാളിറ്റിയുള്ള ഫോട്ടോകളും വീഡിയോകളും ഐക്ലൗഡിൽ സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കും. ഫോണിൽ കുറഞ്ഞ സൈസിലുള്ള ഫയലുകൾ മാത്രമേ ഉണ്ടാകൂ.


ചെയ്യേണ്ട വിധം: Settings > Tap your Name > iCloud > Photos > Turn on 'Sync this iPhone' > 'Optimise iPhone Storage' തെരഞ്ഞെടുക്കുക.


ഡ്യൂപ്ലിക്കേറ്റ് ഫോട്ടോകൾ നീക്കം ചെയ്യുക


സോഷ്യൽ മീഡിയ വഴിയും എയർഡ്രോപ്പ് വഴിയും വരുന്ന ഒരേ ഫോട്ടോകളുടെ ഒന്നിലധികം കോപ്പികൾ ഐഫോൺ തനിയെ കണ്ടുപിടിക്കും.


ചെയ്യേണ്ട വിധം: Photos ആപ്പ് തുറന്ന് Collections സന്ദർശിക്കുക. താഴേക്ക് സ്‌ക്രോൾ ചെയ്ത് Utilities ഭാഗത്തുള്ള Duplicates തെരഞ്ഞെടുത്ത് 'Merge' നൽകുക.


ആപ്പുകൾ ഓഫ്ലോഡ് ചെയ്യുക (Offload Apps)


വളരെ അപൂർവമായി മാത്രം ഉപയോഗിക്കുന്ന ആപ്പുകൾ ഡിലീറ്റ് ചെയ്യുന്നതിന് പകരം 'Offload' ചെയ്യാം. ഇത് വഴി ആപ്പിലെ ഡാറ്റ നഷ്ടപ്പെടാതെ തന്നെ ആപ്പ് ഫോണിൽ നിന്ന് നീക്കം ചെയ്യപ്പെടും.


ചെയ്യേണ്ട വിധം: Settings > General > iPhone Storage എന്നതിൽ പോയി ആവശ്യമില്ലാത്ത ആപ്പ് തെരഞ്ഞെടുത്ത് 'Offload App' നൽകുക.


വാട്സാപ്പ്, ഫയൽസ് ഡാറ്റ ക്ലിയർ ചെയ്യുക


വാട്സാപ്പ്, ടെലഗ്രാം എന്നിവയിലെ വലിയ മീഡിയ ഫയലുകൾ ഡിലീറ്റ് ചെയ്യുന്നതും ഫയൽസ് ആപ്പിലെ ആവശ്യമില്ലാത്ത ഡോക്യുമെന്റുകൾ നീക്കം ചെയ്യുന്നതും വലിയ അളവിൽ സ്റ്റോറേജ് ലാഭിക്കാൻ സഹായിക്കും.


ഐക്ലൗഡ് സബ്‌സ്‌ക്രിപ്ഷൻ എടുക്കാൻ താല്പര്യമില്ലാത്തവർക്ക് ഫോട്ടോകൾ കമ്പ്യൂട്ടറിലേക്കോ എക്സ്റ്റേണൽ ഹാർഡ് ഡിസ്കുകളിലോ ബാക്കപ്പ് ചെയ്ത് ഫോണിൽ നിന്ന് ഒഴിവാക്കാവുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home