അൽ മക്തൂമിലേക്ക് പ്രവർത്തനങ്ങൾ മാറ്റുമ്പോൾ ജീവനക്കാരുടെ എണ്ണം കൂട്ടേണ്ടിവരുമെന്ന് ദുബായ് എയർപോർട്ട്സ് സിഇഒ

ദുബായ് : ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രവർത്തനങ്ങൾ മാറ്റുന്ന ഘട്ടത്തിൽ ജീവനക്കാരുടെ എണ്ണം ഇരട്ടിയിലധികമാകേണ്ട സാഹചര്യമുണ്ടാകുമെന്ന് ദുബായ് എയർപോർട്ട്സ് ചീഫ് എക്സിക്യൂട്ടീവ് പോൾ ഗ്രിഫിത്സ് വ്യക്തമാക്കി. അതിനാൽ ചില ജീവനക്കാർക്ക് വിരമിക്കൽ സമയം നീട്ടേണ്ടി വരാമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വിമാനത്താവളങ്ങളും ഒരേസമയം പ്രവർത്തനക്ഷമമാക്കേണ്ട ഘട്ടത്തിൽ മുഴുവൻ ജീവനക്കാരെയും തുടർച്ചയായി സേവനത്തിലിരുത്തേണ്ടതുണ്ടെന്ന് ഗ്രിഫിത്സ് കൂട്ടിച്ചേർത്തു. ദുബായ് സർക്കാർ 2024 ഏപ്രിലിൽ പ്രഖ്യാപിച്ചതനുസരിച്ച്, എല്ലാ വിമാനസർവീസുകളും അടുത്ത പത്ത് വർഷത്തിനുള്ളിൽ അൽ മക്തൂം വിമാനത്താവളത്തിലേക്ക് പൂർണ്ണമായി മാറ്റി സ്ഥാപിക്കാനാണ് പദ്ധതി.
128 ബില്യൺ ദിർഹം ചെലവിൽ പണിയുന്ന പുതിയ യാത്രാകേന്ദ്രത്തിൽ വർഷം 260 മില്യൺ യാത്രക്കാരെ കൈകാര്യം ചെയ്യാനാകും. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് ഇന്റർനാഷണൽ 2025ന്റെ ആദ്യ പകുതിയിൽ 46 മില്യൺ യാത്രക്കാരെ കൈകാര്യം ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു.









0 comments