ദുബായിലെ മഴവെള്ള ഡ്രെയിനേജ് ശൃംഖല വികസിപ്പിക്കൽ; 143.9 കോടി ദിർഹത്തിന്റെ 4 പദ്ധതിയ്ക്ക് അംഗീകാരം

മഴവെള്ള ഡ്രെയിനേജ് ശൃംഖല പരിശോധിക്കുന്ന ഉദ്യോഗസ്ഥ സംഘം
ദിലീപ് സി എൻ എൻ
Published on Apr 16, 2025, 03:23 PM | 1 min read
ദുബായ്: മഴവെള്ള ഡ്രെയിനേജ് ശൃംഖല വികസിപ്പിക്കുന്ന ‘തസ്രീഫ്’ പദ്ധതിയുടെ കീഴിൽ നാല് പ്രധാന പദ്ധതികൾക്കായി 143.9 കോടി ദിർഹത്തിന്റെ കരാർ നൽകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി. നാദ് അൽ ഹമർ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള പ്രദേശങ്ങൾ, അൽ ഗർ ഹൂദ്, അൽ റാഷിദിയ, അൽ ഖുസ്, സബീൽ, അൽ വാസൽ, ജുമൈറ, അൽ ബദ എന്നിവയുൾപ്പെടെ എമിറേറ്റിലുടനീളമുള്ള പ്രധാന പ്രദേശങ്ങളിൽ പദ്ധതി യുടെ പ്രയോജനം ലഭിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശത്തിന് അനുസൃതമായാണ് കരാർ.
കാലാവസ്ഥയെ പ്രതിരോധി ക്കുന്നതും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യം നിർമിക്കാനുള്ള ദുബായുടെ പ്രതിബദ്ധതയുടെ ഭാഗമാണ് പദ്ധതി. നിലവിലുള്ള ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും വെള്ളപ്പൊക്ക സാധ്യത ലഘുകരിക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനുമായാണ് പ്രവ്യ ത്തികൾ രൂപകൽപ്പന ചെയ്തത്. എമിറേറ്റിലുടനീളമുള്ള ഡ്രെയിനേജ് സംവിധാനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന തസ്രീഫ് ടണലുമായി ചേരുന്ന 36 കിലോമീറ്ററി ലധികം പുതിയ ഡ്രെയിനേജ് ലൈനുകൾ നിർമിക്കും. മഴവെള്ള ഡ്രെയിനേജ് ശൃംഖല വികസിപ്പിക്കാനുള്ള തസ്രീ ഫ് പദ്ധതിയുടെ നടത്തിപ്പിലെ പ്രധാന നാഴികക്കല്ലാണ് പുതിയ പദ്ധതികളെന്ന് ദുബായ് മുനിസി പ്പാലിറ്റി ആക്ടിങ് ഡയറക്‌ടർ ജനറൽ എൻജിനിയർ മർവാൻ അഹമ്മദ് ബിൻ ഗാലിറ്റ പറഞ്ഞു. നഗരാസൂത്രണത്തിന് അനുസൃതമായി നൂതനവും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യ പദ്ധതികൾ വികസിപ്പിക്കുന്നതിലാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായിലെ ഏറ്റവും ചിലവേറിയ പദ്ധതികളിലൊന്നാണ് തസ്രീഫ്. അടുത്ത നൂറ്റാണ്ടിൽ വിപുലീകരിക്കാവുന്ന തരത്തിലാണ് രൂപകൽപ്പന. സ്റ്റോം വാട്ടർ സ്റ്റേഷനുകളുടെ നിർമാണം, പ്രവർത്തനം, പരിപാലനം എന്നിവയുടെ ചെലവ് 20 ശതമാനം കുറയ്ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.










0 comments