ദിവാനിയ ലോകത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ; യുനെസ്കോ 2025 പൈതൃക പട്ടികയിൽ ഉൾപ്പെട്ടു

കുവൈത്ത് സിറ്റി : അറബ് ലോകത്തിന്റെ സാംസ്കാരിക പൈതൃകത്തിന് അംഗീകാരമായി, 2025-ലെ യുനെസ്കോയുടെ അനശ്വര സാംസ്കാരിക പൈതൃക പട്ടികയിൽ പുതിയ അറബ് സാംസ്കാരിക ഘടകങ്ങളെ ഉൾപ്പെടുത്തിയതായി സംഘടന അറിയിച്ചു. കുവൈത്ത് സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ കേന്ദ്രഘടകമായി കണക്കാക്കപ്പെടുന്ന ദിവാനിയക്ക് അംഗീകാരം ലഭിച്ചു
ഗൾഫ് രാഷ്ട്രങ്ങളുടെ പൈതൃക ചിഹ്നമായ ബിഷ്ത് - പുരുഷന്മാർ ധരിക്കുന്ന പരമ്പരാഗത മേലങ്കി- ഈ വർഷത്തെ പട്ടികയിലെ മറ്റൊരു പ്രധാന അറബ് ഘടകമാണ്. കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ, ഇറാഖ്, ജോർദാൻ, ഒമാൻ, സൗദി അറേബ്യ, സിറിയ, യുഎഇ എന്നിവിടങ്ങളിലെ ശില്പപരമ്പരയും ആചാരപരമായ വസ്ത്രധാരണശൈലിയുമാണ് ബിഷ്തിന്റെ മുഖ്യസവിശേഷത. പ്രത്യേക നെയ്ത്ത്, കൈത്തുന്നൽ എന്നിവയും പ്രത്യേകതകളാണ്.
അതേസമയം, ജോർദാനിലെ മഹ്രാസ് മരം, “സാംസ്കാരിക ആചാരങ്ങൾ” വിഭാഗത്തിൽ ഉൾപ്പെടുത്തി. ഇറാഖിൽ റമദാൻ മാസത്തിലെ രാത്രി കൂട്ടായ്മകളുടെ പ്രധാനഘടകമായ മഹിബെസ് എന്ന പരമ്പരാഗത കളിയും സാംസ്കാരിക പൈതൃകമായി ഈ വർഷത്തെ പട്ടികയിൽ ഇടം നേടി. ദൈനംദിന ജീവിതത്തോടും ജനകീയ സംസ്കാരത്തോടും അടുത്തു ബന്ധപ്പെട്ടു നിൽക്കുന്ന ഈജിപ്തിലെ പ്രശസ്ത തെരുവു വിഭവമായ കോഷരിയും ഈ വർഷത്തെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.










0 comments