ad
Deshabhimani

ദമ്മാം നവോദയ ലിറ്റററി ഫെസ്റ്റ് ജൂൺ 4, 5 തീയതികളിൽ

dammam navodaya
വെബ് ഡെസ്ക്

Published on Apr 10, 2026, 01:58 PM | 2 min read

ദമ്മാം: നവോദയ സാംസകാരികവേദി കിഴക്കൻ പ്രവിശ്യ, ദമ്മാമിൽ വച്ച് നവോദയ ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പായ ലിറ്റ് ഫെസ്റ്റ് 2.0 സംഘടിപ്പിക്കുന്നു. 2023 ലെ ഒന്നാം പതിപ്പിന്റെ തുടർച്ചയായ സാഹിത്യോത്സവം 2026 ജൂൺ 4, 5 തീയതികളിൽ ദമ്മാമിൽ വച്ച് സംഘടിപ്പിക്കും. കേരളത്തിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും നിന്നുള്ള സാഹിത്യ-സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് നവോദയ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.


ഈ വർഷത്തെ ലിറ്റ് ഫെസ്റ്റ് അവാർഡ് വിഭാഗത്തിൽ നോവലിനാണ് പരിഗണന. 2024-25 കാലയളവിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച മികച്ച നോവലിന് അവാർഡ് നൽകും. കേരളത്തിലെ വിദഗ്ധരടങ്ങിയ ജൂറിയാണ് കൃതി തിരഞ്ഞെടുക്കുക. അവാർഡായി 25,000 രൂപ, പ്രശസ്തിപത്രം, ഫലകം എന്നിവ നൽകും. ലിറ്റ് ഫെസ്റ്റിന്റെ പ്രധാന വേദിയിൽ വെച്ചായിരിക്കും അവാർഡ് വിതരണം. ഇന്ത്യയ്ക്ക് പുറത്തു താമസിക്കുന്ന മലയാളി എഴുത്തുകാരുടെ നോവലുകൾ മാത്രം പരിഗണിക്കും. 2024 അല്ലെങ്കിൽ 2025ൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലികമായ മലയാളം കൃതികളാണ് പരിഗണിക്കുക. വിവർത്തനങ്ങളും അനുകരണങ്ങളും അവാർഡിന് പരിഗണിക്കുകയില്ല. അപേക്ഷകന് പ്രായപരിധി നിശ്ചയിട്ടില്ല. ഒരാൾക്ക് ഒരു നോവൽ മാത്രമേ സമർപ്പിക്കാൻ സാധിക്കൂ. നോവലിന്റെ മൂന്ന് അച്ചടിച്ച പകർപ്പുകൾ പുസ്തക രചയിതാവിന്റെ പേര്, വിലാസം, ഫോൺ നമ്പർ, കൃതിയുടെ പേര് എന്നിവ ചേർത്ത അപേക്ഷയോടൊപ്പം പ്രവാസിയാണെന്ന് തെളിയിക്കുന്ന രേഖയും ചേർത്ത് ഏപ്രിൽ 23ന് മുമ്പായി മോഹനൻ വെള്ളിനേഴി, 119/2, SIRRA 24A, അജന്ത നഗർ, സുന്ദരയ്യർ റോഡ്, ഒറ്റപ്പാലം, പാലക്കാട് – 679101 എന്ന വിലാസത്തിൽ അയക്കണം. മൊബൈൽ നമ്പർ : ഇന്ത്യ +91 80893 27008 സൗദി: +966 535 671 380, +966 595 825 865. അവാർഡ് നിർണയത്തിൽ ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. നിശ്ചയിച്ച തിയതി കഴിഞ്ഞു ലഭിക്കുന്ന എൻട്രികൾ പരിഗണിക്കില്ല.


സൗദിയിൽ താമസിക്കുന്ന കുട്ടികൾക്കായി പ്രത്യേക സാഹിത്യ അവാർഡും ലിറ്റ് ഫെസ്റ്റ് 2.0-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുള്ളതോ അല്ലെങ്കിൽ ഈ കാലയളവിൽ രചിച്ചതോ ആയ ഒരു കവിതയ്ക്കാണ് അവാർഡ് നൽകുക. വിജയികൾക്ക് നവോദയയുടെ ഫലകവും പ്രശസ്തിപത്രവും നൽകും. ഒരു കുട്ടിയിൽ നിന്ന് ഒരു കവിത മാത്രമാണ് സ്വീകരിക്കുക. വിഷയ പരിമിതിയോ ദൈർഖ്യ പരിമിതിയോ ഇല്ല. 12 മുതൽ 18 വയസ്സ് വരെയുള്ള സൗദിയിൽ താമസിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷയിൽ എഴുതിയ കവിതകൾ സ്വീകരിക്കും. രചയിതാവിന്റെ വിവരങ്ങളും സൗദിയിൽ താമസിക്കുന്നതിന്റെ തെളിവും ചേർക്കണം. വിവർത്തനങ്ങൾ/അനുകരണങ്ങൾ പരിഗണിക്കില്ല. അവസാന തീയതി: ഏപ്രിൽ 23. അവാർഡ് നിർണയത്തിൽ ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. വൈകിയെത്തുന്ന എൻട്രികൾ പരിഗണിക്കില്ല. എൻട്രികൾ അയക്കേണ്ട ഇമെയിൽ: [email protected], ഫോൺ: +966 535 671 380, +966 595 825 865.


രണ്ട് ദിവസം നീളുന്ന പരിപാടിയിൽ വിവിധ വിഷയങ്ങളിൽ ആഴമുള്ള ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കും. 25ലധികം ചിത്രകാരന്മാർ പങ്കെടുക്കുന്ന ഓപ്പൺ ചിത്രകലാ പ്രദർശനം. 1000ത്തിലധികം പുസ്തകങ്ങളുടെ പ്രദർശനം എന്നിവ പരിപാടിയുടെ ഭാഗമാകും. അനുബന്ധമായി നാല് മേഖലകളിൽ സാഹിത്യ സദസ്സുകൾ സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ നവോദയ രക്ഷധികാരി സമിതി അംഗം പ്രദീപ്‌ കൊട്ടിയം, നവോദയ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര, ട്രഷറർ ഉമേഷ്‌ കളരിക്കൽ, ജോയിന്റ് സെക്രട്ടറി നൗഫൽ വെളിയംകോട്,കുടുംബ വേദി കേന്ദ്ര ട്രഷറർ അനു രാജേഷ്, നവോദയ കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി വൈസ് ചെയർപേഴ്സൻ അഡ്വ ആർ ഷഹിന എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home