ad
Deshabhimani

ഇൻഫോക് സബാഹ് ക്രിക്കറ്റ് ടീം ജഴ്സി പ്രകാശിപ്പിച്ചു

infok sabah
വെബ് ഡെസ്ക്

Published on Sep 16, 2026, 01:31 PM | 1 min read

​കുവൈത്ത് സിറ്റി : ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) സബാഹ് റീജണലിന്റെ പുരുഷ ക്രിക്കറ്റ് ടീം സബാഹ് റാപ്റ്റേഴ്സിന്റെയും വനിതാ ടീം സബാഹ് സ്ട്രൈക്കേഴ്സിന്റെയും ജഴ്സി പ്രകാശിപ്പിച്ചു. ഫർവാനിയ ഷെഫ് നൗഷാദ് റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ ജഴ്സി പ്രകാശിപ്പിച്ചു. സബാഹ് റീജണൽ കൺവീനർ ശ്യാം പ്രസാദ് അധ്യക്ഷനായി. ​സെക്രട്ടറി ജോബി ജോസഫ്, ട്രഷറർ മുഹമ്മദ് ഷാ, കോർ കമ്മിറ്റി അംഗങ്ങളായ ഷൈജു കൃഷ്ണൻ, ബിബിൻ ജോർജ്, സ്പോർട്സ് സെക്രട്ടറിമാരായ ഡെന്നിസ് സാജൻ, ലിയോ അവറാച്ചൻ എന്നിവർ സംസാരിച്ചു.


സ്പോർട്സ് കോ ഓർഡിനേറ്റർമാരായ റോജി രാജു, ജോൺസൺ മാത്യു, സബാഹ് റാപ്റ്റേഴ്സ് ക്യാപ്റ്റൻ പി എം തംസീത്, സ്ട്രൈക്കേഴ്സ് ക്യാപ്റ്റൻ വിനീത ഡിസൂസ എന്നിവർ പങ്കെടുത്തു. റീജണൽ ജോയിന്റ് കൺവീനർ ധന്യ മുകേഷ്, ജോയിന്റ് സെക്രട്ടറി ഷൈനി ജോൺസൺ എന്നിവർ നേതൃത്വം നൽകി. സബാഹ് റീജണൽ ജനറൽ സെക്രട്ടറി ദിവ്യ എസ് വിശ്വനാഥ് സ്വാഗതവും ട്രഷറർ എബ്രഹാം റോയ് നന്ദിയും പറഞ്ഞു.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home