ഇടുക്കി അസോസിയേഷൻ കുവൈത്ത് ഓണാഘോഷം

കുവൈത്ത് സിറ്റി : ഇടുക്കി അസോസിയേഷൻ കുവൈത്ത് കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ഘോഷയാത്രയോടെ ആരംഭിച്ച പരിപാടിയിൽ കുവൈത്ത് ട്രേഡ് യൂണിയൻ ഫെഡറേഷൻ ഉപദേശകനും പ്രവാസി തൊഴിലാളി വിഭാഗം മേധാവിയുമായ മുഹമ്മദ് അബ്ദുള്ള അൽ ആരാദ അതിഥിയായി. കേരള പ്രസ് ക്ലബ് കുവൈത്ത് ജനറൽ സെക്രട്ടറി അനിൽ പി അലക്സ്, കുവൈത്ത് ട്രേഡ് യൂണിയൻ ഫെഡറേഷൻ അംഗങ്ങളായ നാസർ ഷഷാസ്ത്രി, ഷക്ര അൽ ഖബന്ധി, വിവിധ പ്രായോജകരുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അസോസിയേഷൻ പ്രസിഡന്റ് അനീഷ് പ്രഭാകരൻ, ജനറൽ സെക്രട്ടറി ജോൺലി തുണ്ടിയിൽ, ട്രഷറർ ബിജോ ജോസഫ്, ഓണം പരിപാടി കൺവീനർ ജോമോൻ പി ജേക്കബ്, വനിതാവേദി അധ്യക്ഷ സോണിയ സുജോ, ഉപദേശകസമിതി ചെയർമാൻ ബിനു ആഗ്നൽ, വൈസ് പ്രസിഡന്റ് ഷിജു ബാബു, സെക്രട്ടറി ടെറൻസ് ജോസ്, ജോയിന്റ് ട്രഷറർ സോജൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.
നിർവാഹകസമിതി അംഗം ബിജു ജോസിന്റെ നേതൃത്വത്തിൽ ഓണസദ്യ ഒരുക്കി. അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, മാജിക് പ്രകടനം, വനിതാവേദിയുടെ നേതൃത്വത്തിൽ നടന്ന പായസമത്സരം എന്നിവയും നടന്നു.









0 comments