ക്രിക്കറ്റ് ടൂർണമെന്റ്: ബ്ലൂ സ്റ്റാർ ജേതാക്കൾ

സലാല : എൽസിസി സലാല 10–-ാം വാർഷികത്തോടനുബന്ധിച്ച് നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ബ്ലൂ സ്റ്റാർ സലാല ജേതാക്കളായി. ആർസിസി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടീം എലഗന്റ് സലാലയെ ഫൈനലിൽ പരാജയപ്പെടുത്തി. സലാലയിലെ 16 ടീം ടൂർണമെന്റിൽ പങ്കെടുത്തു. സമാപന ചടങ്ങിൽ ഫോർമൂൺ കമ്പനി എംഡി പ്രിസ്റ്റോ ജോർജ് മുഖ്യാതിഥിയായി.










0 comments