അനുശോചനയോഗം സംഘടിപ്പിച്ചു

orma condolence meeting
വെബ് ഡെസ്ക്

Published on Aug 22, 2025, 02:26 PM | 1 min read

ദുബായ് : ഷാർജയിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട ഓർമ കൂട്ടായ്മയിലെ അൽഖൂസ് മേഖലാ ന്യൂ ഗ്രാൻഡ് യൂണിറ്റ് അംഗം ആൻ്റണി ജോസഫിന്റെ നിര്യാണത്തിൽ ഓർമ അനുശോചന യോഗം സംഘടിപ്പിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് , നവാസ് കുട്ടി , ഷോൺ ജോസഫ് , അരവിന്ദൻ , അബ്ദുൽ അഷ്‌റഫ് , റിയാസ് സി കെ , രാജൻ കെ വി , മുരളി , പ്രകാശൻ , ജിജിത അനിൽകുമാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതം പറഞ്ഞു. ജോയിന്റ് ട്രഷറർ ധനേഷ് അനുശോചന സന്ദേശം വായിച്ചു. പ്രസിഡണ്ട് ശിഹാബ് പെരിങ്ങോട് അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Home