മരുഭൂമി മലയാളം കവർ മുഖ്യമന്ത്രി പ്രകാശിപ്പിച്ചു

അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ ‘മരുഭൂമി മലയാളം' സ്‌മരണികയുടെ കവർ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചു. അബുദാബിയിൽ ‘മലയാളോത്സവം’ വേദിയിലാണ് പ്രകാശനച്ചടങ്ങ് നടന്നത്. മന്ത്രി സജി ചെറിയാൻ, നോർക്ക വൈസ് ചെയർമാൻ എം എ യൂസുഫലി, എസ്എഫ്സി ഗ്രൂപ്പ് ചെയർമാൻ കെ മുരളീധരൻ, എസ്എൻഡിപി യോഗം യുഎഇ സെൻട്രൽ കമ്മിറ്റി ചെയർമാൻ രാജൻ അമ്പലത്തറ, ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് സലോണി സരോഗി, ലോക കേരള സഭ അംഗം എ കെ ബീരാൻകുട്ടി, മലയാളം മിഷൻ യുഎഇ കോഓർഡിനേറ്റർ കെ എൽ ഗോപി, അബുദാബി ചാപ്റ്റർ ഉപദേശകസമിതി ചെയർമാൻ സൂരജ് പ്രഭാകർ, പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, സെക്രട്ടറി ബിജിത് കുമാർ, കൺവീനർ എ പി അനിൽ കുമാർ, മേഖല കോഓർഡിനേറ്റർമാർ, അധ്യാപകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ചിത്രകാരനായ ഉമേഷ് കാഞ്ഞങ്ങാടാണ് കവർ രൂപകൽപ്പന. മലയാളം മിഷന്റെ ഭാഷാപ്രവർത്തന ചരിത്രവും മലയാളം മിഷൻ അധ്യാപകരുടെയും വിദ്യാർഥികളുടെയും സൃഷ്ടികളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മരുഭൂമി മലയാളം 2026 ആദ്യം പുറത്തിറങ്ങും. അബുദാബിയിലെ മലയാളികൾക്കിടയിൽ മലയാള ഭാഷാപ്രചാരണരംഗത്ത് സ്‌തുത്യർഹമായ സേവനം അനുഷ്ടിച്ചുകൊണ്ടിരിക്കുന്ന മലയാളം മിഷൻ അബുദാബി ചാപ്റ്ററിന് കീഴിൽ അഞ്ച് മേഖലകളിലായി നൂറിലേറെ പഠനകേന്ദ്രങ്ങളിലൂടെ രണ്ടായിരത്തിലേറെ വിദ്യാർഥികൾ മലയാള ഭാഷയുടെ മാധുര്യം സൗജന്യമായി നുകർന്നുവരുന്നു.








0 comments