ad
Deshabhimani

ക്ലബ് ഫോർ എൽ കോട്ടയം കലാവിരുന്ന് 2026

club 4L kottayam
വെബ് ഡെസ്ക്

Published on May 14, 2026, 04:07 PM | 1 min read

സലാല: സലാലയിലെ കോട്ടയം ജില്ലാ പ്രവാസി കൂട്ടായ്മയായ ക്ലബ് ഫോർ എൽ സംഘടിപ്പിച്ച ഈദ്- ഈസ്റ്റർ- വിഷു ആഘോഷമായ "കലാവിരുന്ന് 2026" ഹംദാൻ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു. ക്ലബ് ഫോർ എൽ പ്രസിഡന്റ് എം എൻ സജയ് അധ്യക്ഷനായ സമ്മേളനം ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ കെ സനാതനൻ ഉദ്ഘാടനം ചെയ്തു.


കലാപരിപാടികൾ അഞ്ചു മണിക്കൂർ നീണ്ടുനിന്നു. ഗാനമേള, വിവിധ നൃത്തരൂപങ്ങൾ, ചെണ്ടമേളം, മാജിക് ഷോ എന്നിവയ്ക്ക് പുറമെ കുട്ടികളുടെ ഫാഷൻ ഷോയും വേദിയിൽ അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി കലാപരിപാടികളിൽ പങ്കെടുത്ത കുട്ടി കലാകാരന്മാർക്ക് സമ്മാനങ്ങളും പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് പ്രത്യേക മൊമെന്റോകളും വിതരണം ചെയ്തു. സെക്രട്ടറി സുരേഷ് ഇളയശ്ശേരിൽ സ്വാഗതവും ട്രഷറർ ഉഷ ബിജു നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home