ad
Deshabhimani

ഒമാനിൽ ക്രിസ്തീയ ഭജൻ സന്ധ്യ

Christian Bhajan oman
വെബ് ഡെസ്ക്

Published on Sep 10, 2026, 08:57 AM | 1 min read

മസ്‌കത്ത്‌ : സോഹാർ സെന്റ്. ജോർജ് ഓർത്തഡോക്സ്‌ ഇടവക ഭജൻ സന്ധ്യ സംഘടിപ്പിച്ചു. പരമ്പരാഗത ക്രിസ്തീയ ഗാനങ്ങൾ ഇടവകയിലെ ഗായകർ ആലപിച്ചു. ഇടവക വികാരി ഫാ. സാജു പാടാച്ചിറ, സെൻതോമസ് മാർത്തോമ ചർച്ച് വികാരി ഫാ. കെ സ് സതീഷ് ഇടവക ട്രസ്റ്റി മിന്റു പി മാത്യൂസ്, സെക്രട്ടറി സുനിൽ ഡി ജോർജ് എന്നിവർ സംസാരിച്ചു. സാൽസൺ ബേബി ഗാന പരിശീലനത്തിന് നേതൃത്വം നൽകി. സുനിൽ ഡി ജോർജ്, നിഖിൽ ജേക്കബ്, പി സി വിൻസൺ, അജയ് ജോർജ്, റോയ് തോമസ്, സാജൻ വർഗീസ്, അനിൽ തോമസ്, സോഹാർ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. എൽദോസ് പോളി എന്നിവർ സംസാരിച്ചു. പശ്ചാത്തല സംഗീതം ഒരുക്കിയത് സിജിൻ വി ഡാനിയൽ, രാജൻ, ജബ്ബാരാജ് എന്നിവർ പശ്ചാത്തല സംഗീതമൊരുക്കി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home