ad
Deshabhimani

ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ചെസ് ചാമ്പ്യൻഷിപ്പ്

indian school chess
വെബ് ഡെസ്ക്

Published on May 30, 2026, 05:58 PM | 1 min read

മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രണ്ടാം എഡിഷൻ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. അർജുൻസ് ചെസ് അക്കാദമിയുമായി സഹകരിച്ച് ജൂൺ 12നാണ് സ്‌കൂളിൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ചാമ്പ്യൻഷിപ്പിൽ ഇന്റർ-സ്കൂൾ ടീം ഇനവും ഓപ്പൺ റാപ്പിഡ് ഇനവും ഉണ്ടായിരിക്കും. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സ്കൂളുകൾക്ക് ടീമിനെ രജിസ്റ്റർ ചെയ്യാം. ഒരു സ്‌കൂളിൽ നിന്നും അക്കാദമിക വിഭാഗം തെരഞ്ഞെടുക്കുന്ന ഒരു ടീമിനെയായാണ് പങ്കെടുപ്പിക്കേണ്ടത്. ഓരോ ടീമിലും ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഉൾപ്പെടെ നാല് അംഗങ്ങൾ ഉണ്ടായിരിക്കണം. ഇന്റർ-സ്കൂൾ വിഭാഗത്തിൽ മത്സരം സൗജന്യമായിരിക്കും. ഓപ്പൺ വിഭാഗത്തിൽ, പങ്കെടുക്കുന്ന ഒരാൾക്ക് 3 ദിനാർ പ്രവേശന ഫീസ് ബാധകമായിരിക്കും.


ഫിഡെ റാപ്പിഡ് നിയമങ്ങൾക്കനുസൃതമായി എല്ലാ മത്സരങ്ങളും നടത്തും. ഓരോ വിഭാഗത്തിലെയും മികച്ച ടീമുകൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും. വിവിധ വിഭാഗങ്ങളിലായി ആകർഷകമായ സമ്മാനങ്ങളും നൽകും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 10 പേർക്ക് പ്രത്യേക അംഗീകാരവും നൽകും. ചാമ്പ്യൻഷിപ്പിന് സ്‌കൂൾ വൈസ് ചെയർമാനും കായിക അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ നേതൃത്വം നൽകും. ചെസ് ചാമ്പ്യൻഷിപ്പ് വൻ വിജയമാക്കണമെന്ന് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ പറഞ്ഞു. രജിസ്ട്രേഷനുള്ള അവസാന തീയതി: ജൂൺ 8. കൂടുതൽ വിവരങ്ങൾക്ക്: അർജുൻ കക്കാടത്ത് - ചീഫ് ആർബിട്രേറ്റർ: 3319 0004; ഫൈസൽ മടപ്പള്ളി - കൺവീനർ: 3339 4919 ; ഷംഷാദ് - കോർഡിനേറ്റർ: 3929 1585.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home