ad
Deshabhimani

എക്സ്ചേഞ്ച് ഹൗസിന് 10.7 ദശലക്ഷം ദിർഹം പിഴയിട്ട് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ

uae central bank
വെബ് ഡെസ്ക്

Published on Aug 03, 2025, 03:03 PM | 1 min read

ദുബായ് : യുഎഇയിൽ ഒരു എക്സ്ചേഞ്ച് ഹൗസിന് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ 10.7 ദശലക്ഷം ദിർഹം പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ വിരുദ്ധ ധനസഹായ ചട്ട ലംഘനം എന്നീ കുറ്റങ്ങൾക്കാണ് പിഴ ചുമത്തിയത്. എക്‌സ്‌ചേഞ്ച് ഹൗസ് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നയങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി സെൻട്രൽ ബാങ്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എല്ലാ എക്സ്ചേഞ്ച് ഹൗസുകളും ഉടമകളും ജീവനക്കാരും യുഎഇ സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home