ad
Deshabhimani

നിയന്ത്രണലംഘനം: യാസ് തകാഫുളിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

uae central bank
വെബ് ഡെസ്ക്

Published on Aug 20, 2025, 02:12 PM | 1 min read

ദുബായ് : നിയന്ത്രണ ആവശ്യകതകൾ പാലിക്കാത്തതിനാൽ യാസ് തകാഫുൾ പിജെഎസ്‌സിയുടെ ഇൻഷുറൻസ് ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് താൽക്കാലികമായി സസ്‌പെൻഡ് ചെയ്തു. സസ്‌പെൻഷന്‌ മുമ്പ് പുറപ്പെടുവിച്ച ഇൻഷുറൻസ് കരാറുകളുമായി ബന്ധപ്പെട്ട എല്ലാം നിറവേറ്റേണ്ടത് കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ജൂലൈയിൽ ആവശ്യമായ ലൈസൻസിംഗ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അൽ ഖസ്ന ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസും സസ്‌പെൻഡ് ചെയ്തിരുന്നു.


മാർച്ചിൽ നികുതി പാലന മാനദണ്ഡങ്ങൾ ലംഘിച്ചതിനാൽ രണ്ട് ഇൻഷുറൻസ് കമ്പനികൾക്കും അഞ്ച് ബാങ്കുകൾക്കും ചേർന്ന് 2.62 ദശലക്ഷം ദിർഹം പിഴയും ചുമത്തി. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ പ്രാദേശികവും അന്താരാഷ്ട്രവുമായ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് സെൻട്രൽ ബാങ്ക് കർശനമായ മേൽനോട്ടവും നിയന്ത്രണ നടപടികളും സ്വീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home