ad
Deshabhimani

പശ്ചിമേഷ്യൻ പ്രതിസന്ധി: ഗൾഫ് രാജ്യങ്ങളിൽ സിബിഎസ്ഇ പരീക്ഷകൾ മാറ്റി

CBSE.jpg
വെബ് ഡെസ്ക്

Published on Mar 03, 2026, 01:05 PM | 1 min read

ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ മാറ്റി. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് മാർച്ച് 5, 6 തീയതികളിൽ നടക്കേണ്ട പരീക്ഷകളാണ് മാറ്റിവെച്ചതെന്ന് സിബിഎസ്ഇ അറിയിച്ചു.


യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഇറാൻ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകൾക്കാണ് ഈ നിർദ്ദേശം ബാധകം. നേരത്തെ മാർച്ച് രണ്ടിന് നടക്കേണ്ട പരീക്ഷകളും മാറ്റിയിരുന്നു.


നിലവിലെ അസാധാരണ സാഹചര്യം വിലയിരുത്തിയ ശേഷമാണ് പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് പുതിയ തീരുമാനമറിയിച്ചത്. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് ഔദ്യോഗികമായി അറിയിക്കും.


മേഖലയിലെ സംഘർഷാവസ്ഥയും വിമാന സർവീസുകൾ തടസ്സപ്പെട്ടതും കുട്ടികളുടെ സുരക്ഷയും പരിഗണിച്ചാണ് നടപടി. വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളുകളുമായി നിരന്തരം ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പുകൾക്കായി ബോർഡിന്റെ വെബ്സൈറ്റ് ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.


അതിനിടെ, ഗൾഫ് മേഖലയിലെ കേരള സിലബസ് (എസ്എസ്എൽസി, പ്ലസ് ടു) പരീക്ഷകളും സംസ്ഥാന സർക്കാർ നേരത്തെ മാറ്റിവെച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home