അസ്‌ലം കൊളക്കോടന്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ദമ്മാം: പ്രവാസി എഴുത്തുകാരൻ അസ്‌ലം കൊളക്കോടന്റെ പുതിയ രണ്ട് പുസ്തകങ്ങൾ ദമ്മാമിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. 'River of Thoughts' എന്ന ഇംഗ്ലീഷ് കവിതാ സമാഹാരവും, 'മരീചികയോ ഈ മരുപ്പച്ച' എന്ന മലയാളം ഓർമ്മക്കുറിപ്പുകളുമാണ് പുറത്തിറങ്ങിയത്. മരീചികയോ ഈ മരുപ്പച്ച എഴുത്തുകാരനും നടനുമായ ജോയ് മാത്യു പ്രകാശനം ചെയ്തു. മുരളി ഊട്ടുകളം പുസ്തകം ഏറ്റുവാങ്ങി.
River of Thoughts എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രകാശനം ചെയ്തു. ബിസപ് സിഇഒ മുഹമ്മദ് സുഹൈൽ പുസ്തകം ഏറ്റുവാങ്ങി. സാജിദ് ആറാട്ടുപുഴ, ഫൈസൽ ഇരിക്കൂർ എന്നിവർ പുസ്തക പരിചയം നടത്തി. ഡോ. സിന്ധു ബിനു അവതാരകയായിരുന്നു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അമ്മാർ കിഴുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. ദമ്മാമിലെ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ദമ്മാം കെഎംസിസി പ്രസിഡന്റ് സൈനു കുമളി, കെപ്‌വ ചെയർമാൻ ജൗഹർ കുനിയിൽ, ജൂബൈലിലെ സാമൂഹിക പ്രവർത്തകൻ നൗഷാദ് തിരുവനന്തപുരം, പ്രമുഖ സാമൂഹിക പ്രവർത്തകൻ ഷാജി മതിലകം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഡോ. ടി പി മുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷനായി. ജനറൽ കൺവീനർ മാലിക് മഖ്ബൂൽ സ്വാഗതവും ചീഫ് കോർഡിനേറ്റർ റഹ്മാൻ കാരയാട് നന്ദിയും പറഞ്ഞു.
അതിഥികൾക്കുള്ള ഉപഹാരങ്ങൾ കാദർ ചെങ്കള, മൻസൂർ പള്ളൂർ, കാദർ മാസ്റ്റർ എന്നിവർ ചേർന്ന് വിതരണം ചെയ്തു. മഹമൂദ് പൂക്കാട്, സമീർ അരീക്കോട്, ഫൈസൽ ഇരിക്കൂർ, ഷിറാഫ് മൂലാട്, ഷാനി പയ്യോളി, നജുമു സമാൻ, അജ്മൽ കൊളക്കോടൻ, അലി ഊരകം, അനസ് ഊരകം, റൂഖിയ റഹ്‌മാൻ, ഷബ്‌ന നജീബ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.











0 comments