‘കചടതപ’ രണ്ടാം പതിപ്പ് പ്രകാശിപ്പിച്ചു

ദുബായ് : യുഎഇയിലെ എഴുത്തുകാരിയും അധ്യാപികയുമായ ജാസ്മിൻ അമ്പലത്തിലകത്തിന്റെ എട്ടാമത്തെ പുസ്‌തകം ‘കചടതപ’യുടെ രണ്ടാം പതിപ്പ് പ്രകാശിപ്പിച്ചു. ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിന്റെ കവർപേജ് എ കെ എം അഷ്റഫ് എംഎൽഎ പ്രകാശിപ്പിച്ചു. ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം ദുബായ് ഫോക് ലോർ തിയറ്ററിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രകാശനം. നിസാർ തളങ്കര, ഇബ്രാഹിം ഖലീൽ, മൻസൂർ മർത്യ, ചാക്കോ ഊളക്കാടൻ എന്നിവർ പങ്കെടുത്തു.









0 comments