ad
Deshabhimani

സജിത്ത് രാമകൃഷ്ണന്റെ കഥാസമാഹാരം ‘ഒരു തുണ്ട് നീലാകാശം’ പ്രകാശനം ചെയ്തു

book published
വെബ് ഡെസ്ക്

Published on Feb 17, 2026, 06:10 PM | 2 min read

ദമ്മാം: യുവ എഴുത്തുകാരൻ സജിത്ത് രാമകൃഷ്ണന്റെ ആദ്യ കഥാ സമാഹാരം 'ഒരു തുണ്ട് നീലാകാശം' ദമ്മാമിൽ പ്രകാശനം ചെയ്തു. സൗദി മലയാളി സമാജം സംഘടിപ്പിച്ച ചടങ്ങ് ദമ്മാം അൽമുന ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ നൗഫൽ പാലക്കോടത്ത് ഉദ്ഘാടനം ചെയ്തു. മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായി.


എഴുത്തുകാരനും നിർമാതാവുമായ ജോളി ലോനപ്പൻ നവോദയ സാംസ്കാരിക വേദി ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകരക്ക് പുസ്തകം കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. ഡോക്ടർ സിന്ധു ബിനു പുസ്തകം പരിചയപ്പെടുത്തി. സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂൽ, പ്രവിശ്യയിലെ സാംസ്കാരിക പ്രവർത്തകരായ അബ്ദുൽ ഖാദർ വാണിയമ്പലം, ഷാജി മതിലകം, ലീന ഉണ്ണികൃഷ്‌ണൻ, ശ്രീജിത്ത്‌ രാമകൃഷ്ണൻ, ഇഖ്ബാൽ വെളിയങ്കോട്, എന്നിവർ സംസാരിച്ചു.


മുഖ്യാതിഥി ജോളി ലോനപ്പനുള്ള സമാജത്തിന്റെ ആദരവ് ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, മുരളീധരൻ, ഷനീബ് അബൂബക്കർ എന്നിവർ ചേർന്ന് സമർപ്പിച്ചു. ഗ്രന്ഥകാരൻ സജിത്തിനുള്ള സ്നേഹാദരവ് സാജിദ് ആറാട്ടുപുഴയും മാലിക് മഖ്ബൂലും ചേർന്ന് സമ്മാനിച്ചു. പി ടി അലവി, സൈനു കുമളി, ബിജു പൂതക്കുളം, മാത്തുകുട്ടി പള്ളിപ്പാട്, സയ്ദ് ഹമദാനി, ലതിക അങ്ങേപ്പാട്ട്, സമദ് കൂടല്ലൂർ, ആർ ഷഹ്‌ന, ലുഖ്മാൻ വിളത്തൂർ, സലീം പി വി, മോഹൻ വസുധ, രശ്മി ചന്ദ്രൻ, സൗമ്യ വിനോദ്, ഗായത്രി ബിജു, മഞ്ജുഷ ലജിത്ത്, തുടങ്ങിയവർ പങ്കെടുത്തു.


ചടങ്ങിന് മുന്നോടിയായി നടന്ന സാംസ്‌കാരിക സന്ധ്യയിൽ ജോയ് തോമസ്, സീനത്ത് സാജിദ്, കല്ല്യാണി ബിനു, അസ്ഹർ, ബിനു കുഞ്ഞ്, റിൻസി, ഷാജി മതിലകം എന്നിവർ കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു. വിസ്മയ സജീഷ് മലയാളി സമാജം അവതരണഗാനത്തിന്റെ നൃത്താവിഷ്കാരം അവതരിപ്പിച്ചു. ഹുസൈൻ ചമ്പോളിൽ, സഹീർ മജ്ദാൽ എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു. സജിത്ത് രാമകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. മലയാളി സമാജം ഭാരവാഹികളായ ഫെബിനാ നജ്മുസമാൻ, ബിനു പുരുഷോത്തമൻ, ഉണ്ണികൃഷ്ണൻ, ഷാജു അഞ്ചേരി, നസീർ പുന്നപ്ര, വിനോദ് കുഞ്ഞ്, സരള ജേക്കബ്, ഷാക്കിറ ഹുസൈൻ, സബി നസീർ, ബൈജുരാജ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ നജ്മുസമാൻ കുളങ്ങരതൊടി സ്വാഗതവും ബിനു കുഞ്ഞ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home