ad
Deshabhimani

‘യാ ഹബീബി' പ്രകാശിപ്പിച്ചു

ya habibi
വെബ് ഡെസ്ക്

Published on Sep 25, 2025, 03:03 PM | 1 min read

ദമ്മാം : സൗദി അറേബ്യ കിഴക്കൻ പ്രവിശ്യ കെഎംസിസി പുറത്തിറക്കുന്ന ഹാഷിം എൻജിനിയർ ഓർമപുസ്‌തകം ‘യാ ഹബീബി’ പ്രകാശിപ്പിച്ചു. ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ്‌ അഹ്‌മദിന് നൽകി ഇ ടി മുഹമ്മദ് ബഷീർ എംപി പുസ്‌തകം പ്രകാശിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം കെഎംസിസി സൗദി ദേശീയ പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. കിഴക്കൻ പ്രവിശ്യ കെഎംസിസി പ്രസിഡന്റ് മുഹമ്മദ്‌ കുട്ടി കോഡൂർ അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി പി സെയ്‌തലവി, ഡോ. ടി പി മുഹമ്മദ്, സിദ്ദീഖ് പാണ്ടികശാല, പുസ്‌തകം ചീഫ് എഡിറ്റർ മാലിക് മഖ്ബൂൽ ആലുങ്ങൽ, ബഷീർ ബാഖവി, അഹമ്മദ് പുളിക്കൽ, അബ്‌ദുൾ ഹമീദ് കുണ്ടോട്ടി, പ്രദീപ്‌ കൊട്ടിയം, കെ എം ബഷീർ, സി എച്ച് മൗലവി, സൈനുൽ ആബിദീൻ കുമളി എന്നിവർ സംസാരിച്ചു.

റഹ്‌മാൻ കാരയാട്, കബീർ കൊണ്ടോട്ടി, ഒ പി ഹബീബ്, അമീറലി കൊയിലാണ്ടി, അബ്‌ദുൾ മജീദ് കൊടുവള്ളി, നജീബ് ചീക്കിലോട്, അബ്‌ദുൾ ഖാദർ വാണിയമ്പലം, ടി ടി അബ്‌ദുൾ കരീം, ഖാദി മുഹമ്മദ്, മുഹമ്മദ്‌ കുട്ടി കരിങ്കപ്പാറ, അൻസാരി നാരിയ, ഉമ്മർ ഓമശേരി, ഇഖ്ബാൽ ആനമങ്ങാട്, സലാം ആലപ്പുഴ, ഫൈസൽ കൊടുമ, കെ പി ഹുസൈൻ വേങ്ങര, മുജീബ് കൊളത്തൂർ, കെ പി സമദ് വേങ്ങര, അറഫാത്ത് ഷംനാട്, സാദിഖ്‌ എറണാംകുളം, നിസാർ അഹ്‌മദ്‌, സഫീർ അച്ചു, ഷെരീഫ് പാറപ്പുറത്ത്, ജമാൽ മീനങ്ങാടി, നിസാർ വടക്കുംപാട്, ഫഹദ് കൊടിഞ്ഞി, ഷബ്‌ന നജീബ്, റൂഖിയ റഹ്‌മാൻ, ഫൗസിയ റഷീദ് എന്നിവർ നേതൃത്വം നൽകി. സഹീർ മജ്ദാൽ അവതാരകനായി. പ്രസാധക സമിതി ജനറൽ കൺവീനർ ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും കെഎംസിസി ട്രഷറർ അഷ്‌റഫ് ഗസൽ നന്ദിയും പറഞ്ഞു.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home