ad
Deshabhimani

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഒരു സന്തോഷ വാർത്തയുണ്ട്

gold rate
വെബ് ഡെസ്ക്

Published on Sep 05, 2026, 09:57 AM | 1 min read

തിരുനന്തപുരം : തലമുറകൾ മാറിയാലും എല്ലാക്കാലത്തും പ്രിയമുള്ള ഒന്നാണ് സ്വർണം. സുരക്ഷിതമായ നിക്ഷേപമായും, ആസ്തിയായും സ്വർണമാണ് പലരും തിരഞ്ഞെടുക്കുന്നത്. വിലയെത്ര കൂടിയാലും വാങ്ങാൻ ആളുണ്ടെന്നതാണ് സ്വർണത്തിന്റെ മൂല്യം ഉയർത്തുന്ന പ്രധാന ഘടകം. പത്തു ദിവസത്തെ കണക്കെടുത്താൽ സ്വർണത്തിന്റെ വില ചാഞ്ചാട്ടത്തിലാണ്. പണിക്കൂലിയും, ജിഎസ്ടിയുമടക്കം വലിയൊരു തുക തന്നെ ഒരു പവൻ സ്വർണം വാങ്ങാനായി വേണ്ടി വരുമെങ്കിലും കല്യാണസീസൺ ആയതിനാൽ സ്വർണത്തിന് ആവശ്യക്കാർ ഏറെയാണ്.


കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില കുത്തനെ ഉയർന്നിരുന്നു. എന്നാൽ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ഇന്ന് സന്തോഷദിനമാണ്. പവന് 1,360 രൂപ കുറഞ്ഞ്, 1,13,520 രൂപയായിട്ടുണ്ട്. ​ഒരു ​ഗ്രാം സ്വർണത്തിന് 170 രൂപ കുറഞ്ഞ് 14,190 രൂപയായി. ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമൊന്നുമില്ല. ഒരു ​ഗ്രാം വെള്ളിക്ക് 250 രൂപയും, 10 ​ഗ്രാമിന് 2,550 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 145 രൂപ കുറഞ്ഞ്, 11,655 രൂപയായി. 24 കാരറ്റ് സ്വർണവില ​ഗ്രാമിന് 186 രൂപ കുറഞ്ഞ്, 15,480 രൂപയായി.


അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് സ്വർണവില നിശ്ചയിക്കുന്നത്. ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ആഭ്യന്തര ഓഹരി വിപണി, ക്രൂഡ് ഓയിൽ തുടങ്ങിയ ഘടകങ്ങളെല്ലാം സ്വർണവിലയെ ബാധിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സ്വർണ ഇറക്കുമതി രാജ്യമായതിനാൽ തന്നെ ആ​ഗോളതലത്തിലെ ചെറിയ ചലനങ്ങൾ പോലും സ്വർണവിലയിൽ മാറ്റമുണ്ടാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home