ad
Deshabhimani

ദമ്മാമിൽ കൊല്ലപ്പെട്ട അഖിലിന്റെ മൃതദേഹം നാട്ടിലേക്ക്

akhil dammam
വെബ് ഡെസ്ക്

Published on Oct 15, 2025, 08:30 AM | 1 min read

ദമ്മാം: സൗദി ദമ്മാമിലെ ബാദിയയിൽ വാക്കു തർക്കത്തെ തുടർന്നുണ്ടായ കൊലപാതകത്തിൽ മരിച്ച ബാലരാമപുരം സ്വദേശി അഖിലിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. അഖിലിൻ്റെ സ്പോൺസറുടെ ഭാഗത്ത് നിന്നും മികച്ച സഹകരണമാണ് ഉണ്ടായത്. അതുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കാൻ സ്പോൺസർ തയാറായി.


കഴിഞ്ഞ ദിവസമാണ് ദമ്മാമിലെ ബാദിയയിൽ സ്വദേശി പൗരനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ ഉന്തും തള്ളിലുമായി ബാലരാമപുരം സ്വദേശി അഖിൽ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് സ്വദേശി പൗരൻ ഓടി രക്ഷപ്പെട്ടു. ദൃക്സാക്ഷിയായ സുഡാനി പൗരൻ വിവരം ഉടൻ പൊലീസിനെ അറിയിച്ചു. പോലീസ് സമയോചിതമായി ഇടപെട്ട് കൊലപാതകിയായ സ്വദേശി പൗരനെ ഉടൻ തന്നെ പിടികൂടി അറസ്റ്റ് ചെയ്തു.


ലോക കേരള സഭാ അംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കത്തിൻ്റെ ഇടപെടലിനെ തുടർന്ന് അഖിലിൻ്റെ മൃതദേഹം ബുധനാഴ്ച വൈകിട്ട് ദമ്മാമിൽ നിന്നും തിരുവനന്തുരത്തേക്ക് വിമാന മാർഗം കൊണ്ടുപോകും. തുടർന്ന് നോർക്കയുടെ സൗജന്യ ആംബുലൻസിൽ മൃതദേഹം വിമാനത്താവളത്തിൽ നിന്നും ബാലരാമപുരത്തെ വസതിയിലേക്ക് കൊണ്ട് പോകും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home