ബിഎൻഐ ലീഡേഴ്‌സ് സമ്മിറ്റ് 2026

മസ്‌കത്ത്: ഒമാനിൽ നിന്നും മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള 250 ബിസിനസ് പ്രതിനിധികൾ പങ്കെടുത്ത ബിഎൻഐ ലീഡേഴ്‌സ് സമ്മിറ്റ് 2026 സമാപിച്ചു. ആഗോളതലത്തിൽ, എഴുപത്തിയാറ് രാജ്യങ്ങളിലായി മൂന്നര മില്യൺ അംഗങ്ങൾ ഉള്ള ബിസിനസ് ശൃംഖലയാണ് ബിഎൻഐ. ഖുറം ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയിൽ മജ്‌ലിസ് അഷുറയുടെ സാമ്പത്തിക കമ്മിറ്റി ചെയർമാൻ ഹിസ് എക്സലൻസി അഹമ്മദ് സെയ്ദ് അബ്ദുല്ല അൽ ഷർഖിയും ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഹിസ് എക്സലൻസി ജി വി ശ്രീനിവാസും മുഖ്യ അതിഥികളായിരുന്നു.
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ചാൻസലർ ഡോ. പി മുഹമ്മദ് അലി പ്രത്യേക അതിഥിയായി. ഇന്ത്യയിൽ നിന്ന് വന്ന കോർപ്പറേറ്റ് കണക്ഷൻസ് വൈസ് പ്രസിഡന്റ് രതി മുഖ്യ പ്രഭാഷണം നടത്തി. എസ്എംഇയുടെ വളർച്ചയെയും വൈവിധ്യവൽക്കരണത്തെയും കുറിച്ചുള്ള ഉന്നതതല പാനൽ ചർച്ച ഉച്ചകോടിയിൽ നടന്നു. ഷറക സി ഇ ഒ അലി അൽ മുഖബൈൽ, അസാവർ സിഇഒ, അബ്ദുൽ ഖാലിദ് ബിൻ സെയ്ദ് അൽ ബുസൈദി, ക്രോവ് ഒമാൻ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഡേവിസ് കല്ലുക്കാരൻ എന്നിവരായിരുന്നു പാനലിസ്റ്റുകൾ.
ഒമാൻ വിഷൻ 2040-നോടനുബന്ധിച്ച് അടുത്ത പത്ത് വർഷത്തിനുള്ളിൽ അയ്യായിരം അംഗങ്ങളിലേക്ക് BNI ഒമാൻ നെറ്റ്‌വർക്ക് വിപുലീകരിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും വരും മാസങ്ങളിൽ ഒമാനിലെ തന്നെ സോഹാറിലും ഇത്തരത്തിൽ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും ചെയർമാൻ പി ശ്രീകുമാർ സ്വാഗത പ്രസംഗത്തിൽ അറിയിച്ചു. ബിഎൻഐ നാഷണൽ ഡയറക്ടർ സലീം അൽതാഫ്, ഓപ്പറേഷൻസ് ഡയറക്ടർ ഖദീജ സഫാന എന്നിവർ സംസാരിച്ചു.
നവംബറിൽ സിഡ്‌നിയിൽ നടന്ന ബിഎൻഐയുടെയുടെ ഗ്ലോബൽ കൺവെൻഷനിൽ സ്പീഡ് നെറ്റ്‌വർക്കിങ്ങിൽ ഗിന്നസ് വേൾഡ് റെക്കോർഡ് കകരസ്ഥമാക്കിയ ഒമാനിൽ നിന്നുള്ള നൗഷാദ് കക്കരി, മുഹമ്മദ് ഷെറീഫ്, മുർത്തസ ജരിവേല എന്നിവരെയും കഴിഞ്ഞ വർഷം ബിസിനസ്സ് രംഗത്ത് വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച കൂട്ടായ്മയിലെ അംഗങ്ങളെയും പരിപാടിയുടെ മുഖ്യ പ്രയോജകരെയും ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി ജി വി ശ്രീനിവാസ്, അഹമ്മദ് സെയ്ദ് അബ്ദുല്ല അൽ ഷർഖി, ഡോക്ടർ പി മുഹമ്മദലി എന്നിവർ ആദരിച്ചു. ഔദ്യോഗിക പരിപാടിക്ക് ശേഷം സ്പീഡ് നെറ്റ് വർക്കിംഗ് നടന്നു. ജനറൽ സെക്രട്ടറി അദീപ് ജേക്കബ് നന്ദി പറഞ്ഞു. ഷമ്മീസ്, രജിത്, റോണി, അഫ്സ, അനൂപ്, അർഷദ്, മൻമോഹൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബാങ്ക് സോഹറായിരുന്നു പരിപാടിയുടെ മുഖ്യ പ്രയോജകർ.










0 comments