ആന്റിയ രക്തദാന ക്യാമ്പ് ഞായറാഴ്ച

അബുദാബി : അബുദാബിയിലെ അങ്കമാലി എൻആർഐ അസോസിയേഷൻ (ആന്റിയ) അബുദാബി രക്തബാങ്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെ അബുദാബി ഖാലിദിയ മാളിന് സമീപമുള്ള അബുദാബി ബ്ലഡ് ബാങ്ക് ഹോസ്പിറ്റലിലാണ് ക്യാമ്പ്. തുടർച്ചയായ 14–ാം വർഷമാണ് ആന്റിയ അബുദാബി രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നത്. ഓരോ വർഷവും നൂറ്റമ്പതോളം ദാതാക്കൾ പങ്കാളികളാകുന്നു. ക്യാമ്പിന്റെ ഭാഗമാകാനും കൂടുതൽ വിവരങ്ങൾക്കുമായി ബോബി സണ്ണി, ജിനു കെ പാപ്പച്ചൻ (050 742 7665, 050 9126225) എന്നിവരെ ബന്ധപ്പെടാം. ക്യാമ്പിന്റെ ഭാഗമായി പുറത്തിറക്കുന്ന ടി ഷർട്ട് പ്രകാശിപ്പിച്ചു.









0 comments