ad
Deshabhimani

ആൻറിയ അബുദാബി രക്തദാന ക്യാമ്പ്

anria blood donation camp
വെബ് ഡെസ്ക്

Published on Jun 16, 2026, 02:46 PM | 1 min read

അബുദാബി : രക്തദാനദിനത്തോടനുബന്ധിച്ച് അങ്കമാലി എൻആർഐ അസോസിയേഷൻ അബുദാബി (ആൻറിയ) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് 14–-ാം വർഷവും ക്യാമ്പ് ഒരുക്കിയത്‌. ഖാലിദിയ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ നൂറുകണക്കിന് ദാതാക്കൾ പങ്കെടുത്തു.


ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ബിജി എം തോമസ് ഉദ്ഘാടനംചെയ-്‌തു. ആൻറിയ പ്രസിഡന്റ് ജോജോ ജോസ് അധ്യക്ഷനായി. ഇന്ത്യൻ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി ലിംസൺ ജേക്കബ്, ട്രഷറർ ജോൺ ജോസഫ്, അസി. ജനറൽ സെക്രട്ടറി ജി എം മനോജ്, അബുദാബി ബ്ലഡ് ബാങ്ക് മെഡിക്കൽ അഫയേഴ്സ് മാനേജർ പൃഥേഷ് ഭരത്കുമാർ, മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, ഡി ക്യൂബ് പ്രതിനിധി ബിജുമോഹൻ എന്നിവർ സംസാരിച്ചു. രക്തദാന ക്യാമ്പ് കൺവീനർമാരായ ബോബി സണ്ണി സ്വാഗതവും ജിനു കെ പാപ്പച്ചൻ നന്ദിയും പറഞ്ഞു.

Caption: ആൻറിയ അബുദാബിയുടെ രക്തദാനക്യാമ്പിന്റെ ഉദ്ഘാടനത്തിൽനിന്ന്‌




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home