ad
Deshabhimani

ബാലവേദി കുവൈത്ത് റിപ്പബ്ലിക് ദിനാഘോഷം

KJ Jacob Inaugurates Balavedi Kuwait’s Republic Day Celebrations

ബാലവേദി കുവൈത്തിന്റെ റിപ്പബ്ലിക് ദിനാഘോഷം കെ ജെ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 04, 2026, 03:36 PM | 1 min read

കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് ബ്രയാൻ ബെൻസിൽ അധ്യക്ഷനായി. അബ്ബാസിയ മേഖല പ്രസിഡന്റ് നന്ദന ലക്ഷ്‌മി ബിജു റിപ്പബ്ലിക് ദിന സന്ദേശം നൽകി. സാൽമിയ മേഖല സെക്രട്ടറി അയാൻ അരവിന്ദ് ഭരണഘടനയുടെ ആമുഖം ഇംഗ്ലീഷിലും അബുഹലീഫ മേഖല സെക്രട്ടറി ഏബൽ അജി മലയാളത്തിലും അവതരിപ്പിച്ചു.


കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടക്കൽ, ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ്, വനിതാവേദി ജനറൽ സെക്രട്ടറി കവിത അനൂപ് എന്നിവർ സംസാരിച്ചു. ദേശഭക്തി സംഘനൃത്തത്തിൽ ഫഹാഹീൽ മേഖലയിലെ ബാലവേദി കുട്ടികളുടെ ടീമുകൾ ആദ്യ രണ്ടുസ്ഥാനം നേടി. അബുഹലീഫ മേഖലയിലെ ‘റോക്‌സ്റ്റാർ’ ടീമിനാണ്‌ മൂന്നാംസ്ഥാനം. വിജയികൾക്ക് ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളും കല കുവൈത്ത് ഭാരവാഹികളും ചേർന്ന് സമ്മാനം വിതരണം ചെയ്തു. വിവിധ മേഖലകളെ പ്രതിനിധീകരിച്ച് 105 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ബാലവേദി ജനറൽ സെക്രട്ടറി ആഞ്ജലിറ്റ രമേശ് സ്വാഗതവും ഫഹാഹീൽ മേഖല സെക്രട്ടറി ദേവനന്ദ ബിനു നന്ദിയും പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home