70 മിസൈലും 59 ഡ്രോണും വെടിവച്ചിട്ടു; വ്യോമാക്രമണം തകര്‍ത്ത് ബഹ്റൈന്‍ പ്രതിരോധ സേന

മനാമ: രാജ്യത്തിനുനേരെ ഇറാന്‍ നടത്തിയ മിസൈല്‍, -ഡ്രോണ്‍ ആക്രമണങ്ങളെ ബഹ്റൈന്‍ പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചു. തിങ്കളാഴ്ച ബഹ്റൈനെ ലക്ഷ്യമിട്ടെത്തിയ 70 മിസൈലും 59 ഡ്രോണും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് സൈന്യം പരാജയപ്പെടുത്തി.
അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഇടപെടൽ രാജ്യത്തിന്റെ സുരക്ഷാ കരുത്ത് തെളിയിക്കുന്നതാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തി. സൈന്യത്തിന്റെ പോരാട്ടവീര്യത്തെയും സജ്ജീകരണങ്ങളെയും മന്ത്രിസഭ പ്രത്യേകം അഭിനന്ദിച്ചു.
ഹമദ് രാജാവിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നീക്കങ്ങളാണ് രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെ ഇത്രമേല്‍ കരുത്തുറ്റതാക്കിയതെന്ന് മന്ത്രിസഭ വിലയിരുത്തി. ഇറാന്റെ നീക്കങ്ങളെ അപലപിച്ച മന്ത്രിസഭ, സമാനമായ രീതിയില്‍ ആക്രമിക്കപ്പെട്ട സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ജോര്‍ദാന്‍, സൈപ്രസ് എന്നീ രാജ്യങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പരമാധികാരം സംരക്ഷിക്കാന്‍ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാന്‍ ബഹ്റൈന് അവകാശമുണ്ടെന്നും വ്യക്തമാക്കി.









0 comments