ബി ഫിറ്റ് ജിം കുടുംബ സംഗമം

സലാല: ബി ഫിറ്റ് ജിമ്മിന്റെ കുടുംബസംഗമം ദാരിസ് ഫാം ഹൗസിൽ നടന്നു. ബി ഫിറ്റ് ജിം മാനേജിങ് ഡയറക്ടർമാരായ കെ പി സാബിർ, അരുൺ വിജയ്, കെ പി അൻസാർ, ഡിക-്‌സൺ ഡാനിയൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത സംഗമത്തിൽ വിവിധ വിനോദ-കായിക മത്സരങ്ങളും ഗെയിമുകളും നടന്നു. കസേരകളി, വടംവലി, ഗ്ലാസ് വാക്ക് തുടങ്ങിയ മത്സരങ്ങൾ സംഗമത്തിന് ആവേശം പകർന്നു. ബി ഫിറ്റ് ജിമ്മിന്റെ പുതിയ ബ്രാഞ്ചിന്റെ വരവ് വീഡിയോ പ്രസന്റേഷനിലൂടെ ചടങ്ങിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. പുതിയ ജിം കൂടുതൽ ആധുനികവും മികച്ച സൗകര്യങ്ങളോടും കൂടിയ ഒരു പുതിയ ഫിറ്റ്നസ് അനുഭവം നൽകുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. "വോയ്സ് ഓഫ് സലാല' മ്യൂസിക് ബാൻഡ-് അവതരിപ്പിച്ച പ്രത്യേക സംഗീതപരിപാടിയും നടന്നു.









0 comments