ദമ്മാം മലപ്പുറം പ്രീമിയർ ലീഗ് സീസൺ ഏഴ് ഡിസംബറിൽ

ദമ്മാം: ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിക്കുന്ന മലപ്പുറം പ്രീമിയർ ലീഗ് സീസൺ ഏഴ് - മത്സരങ്ങൾ ഡിസംബറിൽ ഗൂക്ക ഫ്ലഡ്ലൈറ്റ് ഗ്രൗണ്ടിൽ നടക്കും. മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ അശരണർക്കും, നിർധനർക്കും സഹായം നൽകാനുള്ള ഉദ്ദേശത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചു വരുന്നത്. സൗദിയിലെ മലപ്പുറം ജില്ലക്കാരായ മുന്നൂറോളം താരങ്ങൾ വിവിധ ടീമുകൾക്കായി ജേഴ്സിയണിയും. എഞ്ചിനീയറിംഗ് ഇൻസ്‌പെക്ഷൻ രംഗത്തെ യൂണിവേഴ്സൽ ഇൻസ്‌പെക്ഷൻ കമ്പനിയാണ് ടൈറ്റിൽ സ-്‌പോൺസർ. അൽ റവാദ് വളാഞ്ചേരി, മലപ്പുറം സുൽത്താൻസ്, റോമാ കാസ്റ്റിൽ കൊണ്ടോട്ടി, സ-്‌പാർക്ക് ഇലവൻ അത്താണിപ്പടി, ജെകെ സ്ട്രൈക്കേഴ്സ് ആലത്തിയൂർ, മെഗാ സ്പോർട്സ് വണ്ടൂർ, അവഞ്ചേഴ്‌സ് പെരിന്തൽമണ്ണ, എഫ്കെഡി തെന്നല, ബിആർസി മഞ്ചേരി, റോയൽ റേസേഴ്സ് കോട്ടക്കൽ, യൂഐസി കോടൂർ, ചെസേർഴ്സ് നിലമ്പൂർ തുടങ്ങീ പന്ത്രണ്ടോളം ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ടൂർണമെന്റിന്റെ താരലേലം 24ന് റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കും.
ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളായി യൂസുഫ് അലി മലപ്പുറം (പ്രസിഡന്റ്), യൂനുസ് വളാഞ്ചേരി (ജനറൽ സെക്രട്ടറി), റിഷാദ് പൊന്നാനി (ട്രഷറർ), രജീഷ് തിരൂർ, സലീം പി കരീം, (രക്ഷധികാരികൾ), നജ്മു സമാൻ ഐക്കരപ്പടി(ചെയർമാൻ), കെ ടി സാദത്ത് (വൈസ് ചെയർമാൻ), സഹീർ മജ് ദാൽ(ഡയറക്ടർ), ഷുഹൈബ് പെരിന്തൽമണ്ണ (വൈസ് പ്രസിഡന്റ്), സാബിത് ചിറക്കൽ (ജോയിന്റ് സെക്രട്ടറി), സജീർ (ജോയിന്റ് ട്രഷറർ), ജാഫർ ചേളാരി (ഇവന്റ് കോ ഓർഡിനേറ്റർ), ഇമ് തിയാസ്, മഹ്ഷൂക് റഹ്മാൻ, (മീഡിയ കോർഡിനേറ്റർ) റംഷാദ് (ഗ്രൗണ്ട് കോർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.









0 comments